---
title: "ഘോഷയാത്രക്കിടെ ബഹളമുണ്ടാക്കി; പൊലീസുകാരനു സസ്പെൻഷൻ"
english_title: "Suspension "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178728/suspension"
published_at: "2024-01-22T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae80b150bb6_n57656839017059350053526a0c61c903531f79d02d786568b0c132a4cc98d0a9a5d052560a527b7657b96b.jpg"
keywords: []
---

# ഘോഷയാത്രക്കിടെ ബഹളമുണ്ടാക്കി; പൊലീസുകാരനു സസ്പെൻഷൻ

> **Lead Summary:** **പത്തനംതിട്ട: **തിരുവാഭരണ ഘോഷയാത്രക്കിടെ ബഹളമുണ്ടാക്കിയ എഎസ്‌ഐയെ സർവീസില്‍ നിന്നു സസ്പെൻഡ് ചെയ്തു. പത്തനംതിട്ട എആർ ക്യാമ്ബിലെ എഎസ്‌ഐ ജെസ് ജോസഫിനെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ വിധേയമാണ് സസ്പെൻഷൻ.

## Article Content

**പത്തനംതിട്ട: **തിരുവാഭരണ ഘോഷയാത്രക്കിടെ ബഹളമുണ്ടാക്കിയ എഎസ്‌ഐയെ സർവീസില്‍ നിന്നു സസ്പെൻഡ് ചെയ്തു. പത്തനംതിട്ട എആർ ക്യാമ്ബിലെ എഎസ്‌ഐ ജെസ് ജോസഫിനെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ വിധേയമാണ് സസ്പെൻഷൻ.

തിരുവാഭരണ യാത്രയുടെ മടക്കത്തില്‍ ഗാർഡ് ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥൻ ജെസ് ആയിരുന്നു. ഡ്യൂട്ടിക്കിടെ ഇയാള്‍ ബഹളം വെച്ചതോടെ മദ്യപിച്ചുവെന്ന സംശയത്തില്‍ കസ്റ്റഡിയില്‍ എടുക്കാൻ ശ്രമിക്കുമ്ബോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178728/suspension)