---
title: "പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം പ്രതിക്ക് 23 വര്‍ഷം തടവ്"
english_title: "Chertthala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178751/chertthala"
published_at: "2024-01-22T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae9746e8a2e_n5765908501705940724035cff43da56c6f3ccb889e533ff73bbfd6c19d1a2764cfd7d31edf84a4662c414e.jpg"
keywords: []
---

# പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം പ്രതിക്ക് 23 വര്‍ഷം തടവ്

> **Lead Summary:** **ചേർത്തല:** പന്ത്രണ്ടുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ യുവാവിന് തടവും പിഴയും. തുറവുർ സ്വദേശി ആഞ്ഞിലിക്കാപ്പള്ളി കോളനിയില്‍ സാരംഗി നെയാണ് കോടതി ശിക്ഷിച്ചത്. ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതിയുടേതാണ് വിധി.

## Article Content

**ചേർത്തല:** പന്ത്രണ്ടുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ യുവാവിന് തടവും പിഴയും. തുറവുർ സ്വദേശി ആഞ്ഞിലിക്കാപ്പള്ളി കോളനിയില്‍ സാരംഗി നെയാണ് കോടതി ശിക്ഷിച്ചത്. ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതിയുടേതാണ് വിധി.

പ്രതിക്ക് 23 വർഷം തടവും 1.15 ലക്ഷം പിഴയും കോടതി വിധിച്ചു. 2021 ജനുവരിയിലാണ് കേസിനാസ്പതമായ സംഭവം നടക്കുന്നത്. വീടിന് സമീപം നിന്ന പെണ്‍കുട്ടിയെ ക്രാഫ്റ്റ് വർക്ക് ചെയ്യുന്നതിനായി പശ തരാമെന്ന് പറഞ്ഞ് പിടിച്ച്‌ വലിച്ച്‌ സമീപത്തുള്ള മറ്റൊരു വീടിനുള്ളിലേക്ക് കൊണ്ടുപോയി. തുടർന്ന് ലൈംഗികാതിക്രമം കാണിച്ചെന്നാണ് ഇയാള്‍ക്കെതിരേയുള്ള കേസ്. 

കുത്തിയതോട് പോലീസാണ് സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ടില്‍ ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയിരുന്നു. ഈ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്ക് കോടതി തടവും പിഴയും വിധിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178751/chertthala)