---
title: "സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിയതിൻ്റെ നഷ്ടം പ്രധാനാധ്യാപകർക്കു നൽകണം: കെ.പി.പി.എച്ച്.എ. "
english_title: "Manathavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178804/manathavadi"
published_at: "2024-01-23T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af4b4748391_IMG-20240123-WA0017.jpg"
keywords: []
---

# സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിയതിൻ്റെ നഷ്ടം പ്രധാനാധ്യാപകർക്കു നൽകണം: കെ.പി.പി.എച്ച്.എ. 

> **Lead Summary:** **മാനന്തവാടി**: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിയതിൻ്റെ പേരിൽ പ്രധാനാധ്യാപകർക്ക് ഉണ്ടായ നഷ്ടം നൽകണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസ്സോസിയേഷൻ മാനന്തവാടി ഉപജില്ലാ സമിതി ആവശ്യപ്പെട്ടു. പാലും മുട്ടയും ഉച്ചഭക്ഷണവും നൽകുന്നതിൻ്റെ ഫലമായി ഓരോ മാസവും ഭാരിച്ച തുകയാണ് പ്രധാനാധ്യാപകർക്ക് നഷ്ടപ്പെടുന്നത്‌.

## Article Content

**മാനന്തവാടി**: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിയതിൻ്റെ പേരിൽ പ്രധാനാധ്യാപകർക്ക് ഉണ്ടായ നഷ്ടം നൽകണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസ്സോസിയേഷൻ മാനന്തവാടി ഉപജില്ലാ സമിതി ആവശ്യപ്പെട്ടു. പാലും മുട്ടയും ഉച്ചഭക്ഷണവും നൽകുന്നതിൻ്റെ ഫലമായി ഓരോ മാസവും ഭാരിച്ച തുകയാണ് പ്രധാനാധ്യാപകർക്ക് നഷ്ടപ്പെടുന്നത്‌.

ഉച്ചഭക്ഷണ വിതരണത്തിൽ കഴിഞ്ഞ വർഷങ്ങളിൽ പ്രധാനാധ്യാപകർക്ക് നഷ്ടപ്പെട്ടത് വലിയ തുകയാണ്. മുൻ കാല പ്രാബല്യത്തോടു കൂടി ഉച്ചഭക്ഷണതുക വർദ്ധിപ്പിച്ചു നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഉപജില്ല പ്രസിഡൻ്റ് എ.എം വർക്കി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബെന്നി പി.ജെ വിഷയാവതരണം നടത്തി. പ്രേമചന്ദ്രൻ, ജോസ് പി.എം, ഷോജി ജോസഫ്, ജാസ്സി പി.ജെ, സിസ്റ്റർ സിനി ഫ്രാൻസീസ്, ബീന കെ.എം, സിസ്റ്റർ മേരി പി.എം, ബിന്ദു ലക്ഷ്മി, സിസ്റ്റർ റോഷ്ന എ.സി, സിസ്റ്റർ മേഴ്സി കെ എം, എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178804/manathavadi)