---
title: "ചിന്നക്കനാലില്‍ ചക്കക്കൊമ്പന്റെ ആക്രമണം; കര്‍ഷകന് ഗുരുതര പരിക്ക് "
english_title: "Idukki "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178812/idukki"
published_at: "2024-01-23T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af51394c349_IMG-20240123-WA0022.jpg"
keywords: []
---

# ചിന്നക്കനാലില്‍ ചക്കക്കൊമ്പന്റെ ആക്രമണം; കര്‍ഷകന് ഗുരുതര പരിക്ക് 

> **Lead Summary:** ** ഇടുക്കി:** ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ കര്‍ഷകന് ഗുരുതര പരിക്ക്. ചിന്നക്കനാല്‍ ബിഎല്‍ റാം സ്വദേശി വെള്ളക്കല്ലില്‍ സൗന്ദര്‍ രാജിനാണ് പരിക്കേറ്റത്. ഇയാളെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്വന്തം കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സൗന്ദര്‍ രാജിനെ ചക്കക്കൊമ്പന്‍ ആക്രമിച്ചത്.

## Article Content

** ഇടുക്കി:** ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ കര്‍ഷകന് ഗുരുതര പരിക്ക്. ചിന്നക്കനാല്‍ ബിഎല്‍ റാം സ്വദേശി വെള്ളക്കല്ലില്‍ സൗന്ദര്‍ രാജിനാണ് പരിക്കേറ്റത്. ഇയാളെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്വന്തം കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സൗന്ദര്‍ രാജിനെ ചക്കക്കൊമ്പന്‍ ആക്രമിച്ചത്.

കാട്ടാന കൃഷിയിടത്തില്‍ ഇറങ്ങിയ സമയത്ത് കൊച്ചു മകന്‍ സൗന്ദര്‍ രാജ്  ഒപ്പമുണ്ടായിരുന്നു. ഇയാള്‍ക്ക് ഓടി രക്ഷപ്പെടാന്‍ സാധിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ഇവിടേയ്ക്ക് വന്നെങ്കിലും ചക്കക്കൊമ്പന്‍ പ്രദേശത്ത് നിലയുറപ്പിച്ചിരുന്നതിനാല്‍ ഉടന്‍ രക്ഷാ പ്രവര്‍ത്തനം നടത്താനായില്ല. പിന്നീട് വനം വകുപ്പ് എത്തി കാട്ടാനയെ ഇവിടെ നിന്നും തുരത്തുകയായിരുന്നു. സൗന്ദര്‍ രാജിന്റെ ഇരുകൈകളും ഒടിയുകയും നെഞ്ചില്‍ ഗുരതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ തേനി മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോയി. കഴിഞ്ഞ എട്ടാം തിയതി മേഖലയില്‍ ഉണ്ടായ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ പരിമളം മരണപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178812/idukki)