---
title: "#BharatJodoYatra | ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന ജനപിന്തുണ ബി.ജെ.പിയെ വിറളി പിടിപ്പിക്കുന്നുവെന്ന് ടി. സിദീഖ് എം.എൽ.എ"
english_title: "Bharat Jodo Yatra"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178823/bharat-jodo-yatra"
published_at: "2024-01-23T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af56f3e4caf_WhatsApp_Image_2024-01-23_at_10.42.13_AM.jpeg"
keywords: []
---

# #BharatJodoYatra | ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന ജനപിന്തുണ ബി.ജെ.പിയെ വിറളി പിടിപ്പിക്കുന്നുവെന്ന് ടി. സിദീഖ് എം.എൽ.എ

> **Lead Summary:** ** കൽപ്പറ്റ**: രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ലഭിക്കുന്ന വമ്പിച്ച ജനപിന്തുണയും സ്വീകരണങ്ങളും ബി.ജെ.പിയെ വിറളി പിടിപ്പിക്കുന്നുവെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് നേരെയും കോൺഗ്രസ് നേതാക്കൾക്കെതിരെയും നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ ജാഥയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

## Article Content

** കൽപ്പറ്റ**: രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ലഭിക്കുന്ന വമ്പിച്ച ജനപിന്തുണയും സ്വീകരണങ്ങളും ബി.ജെ.പിയെ വിറളി പിടിപ്പിക്കുന്നുവെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് നേരെയും കോൺഗ്രസ് നേതാക്കൾക്കെതിരെയും നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ ജാഥയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബി.ജെ.പി.ക്ക് ഉണ്ടായ അസ്വസ്ഥതയാണ് മണിപ്പൂരിലും ആസാമിലും ഭാരത് ജോഡോ യാത്രയ്ക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ സൂചിപ്പിക്കുന്നത്. കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനെ പോലും മർദ്ദിക്കുന്ന രീതിയിലേക്ക് ബി.ജെ.പി.യുടെ പ്രതിഷേധം മാറുകയാണ്. സ്വന്തം വിശ്വാസം അനുസരിച്ച് ആരാധനാലയങ്ങളിൽ പോകുന്നതിനു പോലും വിലക്ക് ഏർപ്പെടുത്തുന്ന സ്ഥിതിയിലേക്ക് രാജ്യത്ത് വർഗീയ വിഷം വിതക്കുന്ന നയമാണ് ബി.ജെ.പി.യും സംഘപരിവാർ ശക്തികളും സ്വീകരിച്ചിരിക്കുന്നത്, അതിന്റെ വലിയ ഉദാഹരണമാണ് ക്ഷേത്രദർശനത്തിന് എത്തിയ രാഹുൽഗാന്ധിയെ തടഞ്ഞ സംഭവം സൂചിപ്പിക്കുന്നതെന്നും പറഞ്ഞു.

ഡി.സി.സി ജനറൽ സെക്രട്ടറി ബിനു തോമസ് അധ്യക്ഷനായിരുന്നു. ടി.ജെ. ഐസക്ക് സംഷാദ് മരക്കാർ, നിസി അഹമ്മദ്, ഗോകുൽദാസ് കോട്ടയിൽ, ഗിരീഷ് കൽപ്പറ്റ, ഒ.വി. റോയ്, ഷാജി വട്ടത്തറ, എം.ഒ. ദേവസ്യ, പി.വിനോദ് കുമാർ, രാജേന്ദ്രൻ, ഡിൻ്റോ ജോസ്, ഹർഷൽ കോങ്ങാടൻ, സുന്ദർ രാജ് എടപ്പെട്ടി, ആയിഷ പള്ളിയാൽ, കെ. പത്മനാഭൻ, സാലി റാട്ടക്കൊല്ലി, രാജു ഹെജമാഡി, ഷുക്കൂർ പാലിശേരി, കെ. അജിത, രാധാ രാമസ്വാമി, ശശി പന്നിക്കുഴി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178823/bharat-jodo-yatra)