---
title: "#Bypass | തലശ്ശേരി- മാഹി ബൈപാസ് യാ​ഥാ​ർ​ഥ്യ​മാ​വു​ന്നു; നിർമ്മാണ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ"
english_title: "Thalassery-Mahi Bypass"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178851/thalassery-mahi-bypass"
published_at: "2024-01-23T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af641f47aad_download_(16).jpeg"
keywords: []
---

# #Bypass | തലശ്ശേരി- മാഹി ബൈപാസ് യാ​ഥാ​ർ​ഥ്യ​മാ​വു​ന്നു; നിർമ്മാണ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ

> **Lead Summary:** **മാഹി:** അര നൂറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിച്ച് മുഴപ്പിലങ്ങാട് മാഹി ബൈപ്പാസ് നിർമ്മാണം അന്തിമഘട്ടത്തിൽ. മാഹി അഴിയൂർ റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണം പൂർത്തിയായാൽ പാത ഗതാഗതയോഗ്യമാകും. ബൈപാസിന്റെ 90 ശതമാനം പ്രവൃത്തിയും പൂർത്തിയായതായി നിർമ്മാണ കമ്പനി പ്രതിനിധികൾ അറിയിച്ചു. പാലത്തിന് മുകളിൽ സ്ലാബുകളുടെ കോൺക്രീറ്റാണ് ഇപ്പോൾ നടക്കുന്നത്. കൂട്ടി യോജിപ്പിക്കൽ കഴിഞ്ഞ് ടാറിംഗും പെയിന്റിംഗ് പ്രവൃത്തിയും പൂർത്തിയാക്കി അടുത്തമാസം പത്തിനുള്ളിൽ റെയിൽവെ ഓവർബ്രിഡ്ജ് പൂർത്തിയാവും.

## Article Content

**മാഹി:** അര നൂറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിച്ച് മുഴപ്പിലങ്ങാട് മാഹി ബൈപ്പാസ് നിർമ്മാണം അന്തിമഘട്ടത്തിൽ. മാഹി അഴിയൂർ റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണം പൂർത്തിയായാൽ പാത ഗതാഗതയോഗ്യമാകും. ബൈപാസിന്റെ 90 ശതമാനം പ്രവൃത്തിയും പൂർത്തിയായതായി നിർമ്മാണ കമ്പനി പ്രതിനിധികൾ അറിയിച്ചു. പാലത്തിന് മുകളിൽ സ്ലാബുകളുടെ കോൺക്രീറ്റാണ് ഇപ്പോൾ നടക്കുന്നത്. കൂട്ടി യോജിപ്പിക്കൽ കഴിഞ്ഞ് ടാറിംഗും പെയിന്റിംഗ് പ്രവൃത്തിയും പൂർത്തിയാക്കി അടുത്തമാസം പത്തിനുള്ളിൽ റെയിൽവെ ഓവർബ്രിഡ്ജ് പൂർത്തിയാവും.

പൂർത്തിയായ ഭാഗങ്ങളിൽ ഇതിനകം സൈൻ ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. കൊളശ്ശേരിക്കും, ബാലത്തിനും ഇടയിൽ ടോൾ പ്ലാസയിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചു കഴിഞ്ഞു. എൺപത് ലൈറ്റുകൾ ഇരു ഭാഗത്തുമായി പ്രകാശിപ്പിച്ചു. അണ്ടർപാസേജുകളിലും ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. പാത ഉടനീളം ലൈറ്റുകൾ സ്ഥാപിക്കുന്നത് അവസാനമായിരിക്കുമെന്നാണ് സൂചന. ഇ.കെ.കെ കമ്പനിയുടെ കരാറിൽ വൈദ്യുതീകരണമില്ല. സർവ്വീസ് റോഡുകൾ, അടിപ്പാതകൾ, പെയിന്റിംഗ്, മിഡിയൻ നിർമ്മാണം, ക്രാഷ് ബാരിയർ എന്നിവയെല്ലാം പൂർ‌ത്തിയാക്കി കഴിഞ്ഞു. ഈസ്റ്റ് പള്ളൂരിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത് കെൽട്രോണാണ്.

മുഴപ്പിലങ്ങാട് ടോൾ ബൂത്തിന് സമീപത്ത് നിന്ന് തുടങ്ങി മാഹി അഴിയൂർ ഗവ.എച്ച്.എസ്. എസ്. സ്‌കൂൾ വരെയാണ് പാത. കോടതി കയറി ഇറങ്ങിയതാണ് അരനൂറ്റാണ്ടു മുമ്പ് ആസൂത്രണം ചെയ്ത പാത യാഥാർത്ഥ്യമാകാൻ വൈകിയത്. ബൈപാസ് യാഥാർത്ഥ്യമാകുന്നതോടെ മാഹി, തലശ്ശേരി പട്ടണങ്ങളിൽ പ്രവേശിക്കാതെ മുഴപ്പിലങ്ങാട് ഭാഗത്ത് നിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ 20 മിനുട്ട് കൊണ്ട് വാഹനങ്ങൾക്ക് എത്തിച്ചേരാം. തലശ്ശേരി, മാഹി പട്ടണങ്ങളിലെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽ പെടാതെ ആറു വരി പാതയിലൂടെ സഞ്ചരിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178851/thalassery-mahi-bypass)