---
title: "#robbery | വീട്ടിൽ കയറി മോഷണം നടത്തിയ പ്രതിയെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു"
english_title: "Valapatnam police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178866/valapatnam-police"
published_at: "2024-01-23T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# #robbery | വീട്ടിൽ കയറി മോഷണം നടത്തിയ പ്രതിയെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** **കണ്ണൂർ:** വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ അഴീക്കോട്‌ പുന്നക്കപ്പാറയിലെ വീട്ടിൽ കയറി മോഷണം നടത്തിയ പ്രതിയെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കൽ അർപ്പംതോട് ചിരുകണ്ടൻ നിവാസിൽ പി. ജിതേഷാണ് അറസ്റ്റിലായത്.

## Article Content

**കണ്ണൂർ:** വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ അഴീക്കോട്‌ പുന്നക്കപ്പാറയിലെ വീട്ടിൽ കയറി മോഷണം നടത്തിയ പ്രതിയെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കൽ അർപ്പംതോട് ചിരുകണ്ടൻ നിവാസിൽ പി. ജിതേഷാണ് അറസ്റ്റിലായത്.

ഏഴാം തിയ്യതിയാണ് കേസിന് ആസ്പദമായ സംഭവം. വീട്ടിൽ ആളില്ലാത്ത സമയം മുൻ വശത്തെ ഡോറിന്റെ പൂട്ട് പൊളിച്ച് ബെഡ്റൂമിലെ അലമാരകളിൽ സൂക്ഷിച്ച പത്ത് പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച് കടന്ന് കളയുകയായിരുന്നു. തുടർന്ന് വളപട്ടണം പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ സബ്ബ്‌ ഇൻസ്‌പെക്ടർ നിതിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178866/valapatnam-police)