---
title: "#Army |  സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം; ആറ് പേർക്ക് പരിക്ക്"
english_title: "Army plane skids off runway"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178890/army-plane-skids-off-runway"
published_at: "2024-01-23T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af7fabdcdab_WhatsApp_Image_2024-01-23_at_1.13.37_PM_(1).jpeg"
keywords: []
---

# #Army |  സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം; ആറ് പേർക്ക് പരിക്ക്

> **Lead Summary:** ** ഐസ്വാൾ: **മിസോറാമിൽ മ്യാൻമര്‍ സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം. മിസോറാമിലെ ലെങ്പുയ് ആഭ്യന്തര വിമാനത്താവളത്തിലാണ് സൈനിക വിമാനം അപകടത്തില്‍പെട്ടത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ആകെ 14 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇറങ്ങുന്നതിനിടെയാണ് വിമാനം റൺവേയിൽ നിന്നും തെന്നിമാറി അപകടം ഉണ്ടായത്. മ്യാൻമറിൽ നിന്നുമെത്തിയ സൈനികരെ തിരികെ കൊണ്ടുപോകാനെത്തിയതായിരുന്നു വിമാനം.

## Article Content

** ഐസ്വാൾ: **മിസോറാമിൽ മ്യാൻമര്‍ സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം. മിസോറാമിലെ ലെങ്പുയ് ആഭ്യന്തര വിമാനത്താവളത്തിലാണ് സൈനിക വിമാനം അപകടത്തില്‍പെട്ടത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ആകെ 14 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇറങ്ങുന്നതിനിടെയാണ് വിമാനം റൺവേയിൽ നിന്നും തെന്നിമാറി അപകടം ഉണ്ടായത്. മ്യാൻമറിൽ നിന്നുമെത്തിയ സൈനികരെ തിരികെ കൊണ്ടുപോകാനെത്തിയതായിരുന്നു വിമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178890/army-plane-skids-off-runway)