---
title: "#pattuvam | "ചീരഗ്രാമo" പദ്ധതി: വിളവെടുപ്പ് ഉത്സവം നടന്നു"
english_title: " Harvest festival held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178903/harvest-festival-held"
published_at: "2024-01-23T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af8a1ccf4af_WhatsApp_Image_2024-01-23_at_1.24.53_PM_(1).jpeg"
keywords: []
---

# #pattuvam | "ചീരഗ്രാമo" പദ്ധതി: വിളവെടുപ്പ് ഉത്സവം നടന്നു

> **Lead Summary:** > **തളിപ്പറമ്പ്: **പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുബശ്രീ സി.ഡി.എസിൻ്റെ "ചീരഗ്രാമo" പദ്ധതിയിലെ ചീര വിളവെടുപ്പ് ഉത്സവം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. പട്ടുവം കുളക്കാട്ട് വയലിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീമതി അധ്യക്ഷത വഹിച്ചു.

## Article Content

> **തളിപ്പറമ്പ്: **പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുബശ്രീ സി.ഡി.എസിൻ്റെ "ചീരഗ്രാമo" പദ്ധതിയിലെ ചീര വിളവെടുപ്പ് ഉത്സവം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. പട്ടുവം കുളക്കാട്ട് വയലിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീമതി അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ, പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.വി. രാജൻ, പട്ടുവം സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് വി.വി. ബാലകൃഷ്ണൻ, ടി. ലത, എൻ. ബാലൻ, കെ. മനോജ് കുമാർ,  പി.പി. സജിത,  കെ. രോഹിണി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178903/harvest-festival-held)