---
title: "#artist | ഇരു വൃക്കകളും തകരാറിലായ ചിത്രകാരന്‍  ഉദാരമതികളുടെ കാരുണ്യം തേടുന്നു"
english_title: " mercy from philanthropists"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178916/mercy-from-philanthropists"
published_at: "2024-01-23T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af94bfc3bce_WhatsApp_Image_2024-01-23_at_1.23.50_PM.jpeg"
keywords: []
---

# #artist | ഇരു വൃക്കകളും തകരാറിലായ ചിത്രകാരന്‍  ഉദാരമതികളുടെ കാരുണ്യം തേടുന്നു

> **Lead Summary:** **തലശ്ശേരി: **ഇരു വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന പ്രശസ്ത ചിത്രകാരന്‍ എരഞ്ഞോളി ജല്ലിക്കമ്പനി റോഡിലെ അദ്വൈതത്തില്‍ എം.സി. സജീവ് കുമാര്‍ ഉദാരമതികളുടെ കാരുണ്യം തേടുന്നു. രണ്ടു വൃക്കകളുടെയും പ്രവര്‍ത്തനം എഴുപത് ശതമാനത്തോളം നിര്‍ജീവമായി കഴിഞ്ഞതിനാല്‍ അടിയന്തിരമായും വൃക്കകള്‍ മാറ്റിവെക്കണമെന്നാണ് ചികിത്സ നല്‍കി വരുന്ന ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. ഇതിനായി ഏതാണ്ട് 30 ലക്ഷം രൂപ ആവശ്യമാണ്. തുടര്‍ ചികിത്സക്കും ഭാരിച്ച പണച്ചിലവുണ്ട്.

## Article Content

**തലശ്ശേരി: **ഇരു വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന പ്രശസ്ത ചിത്രകാരന്‍ എരഞ്ഞോളി ജല്ലിക്കമ്പനി റോഡിലെ അദ്വൈതത്തില്‍ എം.സി. സജീവ് കുമാര്‍ ഉദാരമതികളുടെ കാരുണ്യം തേടുന്നു. രണ്ടു വൃക്കകളുടെയും പ്രവര്‍ത്തനം എഴുപത് ശതമാനത്തോളം നിര്‍ജീവമായി കഴിഞ്ഞതിനാല്‍ അടിയന്തിരമായും വൃക്കകള്‍ മാറ്റിവെക്കണമെന്നാണ് ചികിത്സ നല്‍കി വരുന്ന ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. ഇതിനായി ഏതാണ്ട് 30 ലക്ഷം രൂപ ആവശ്യമാണ്. തുടര്‍ ചികിത്സക്കും ഭാരിച്ച പണച്ചിലവുണ്ട്.

എരഞ്ഞോളിയിലെയും പരിസരങ്ങളിലെയും പൊതുമണ്ഡലങ്ങളില്‍ നിത്യസാന്നിദ്ധ്യമായിരുന്ന ചിത്രകാരന്റെ ജീവന്‍ രക്ഷിക്കാൻ എരഞ്ഞോളി പഞ്ചായത്തിലെ നാനാ തുറകളിലുമുള്ള നാട്ടുകാര്‍ കൈകോര്‍ത്ത് ടി. മനോജ്, കെ.സി. ശ്യാം കുമാര്‍ എന്നിവർ ഭാരവാഹികളായി സജീവ് കുമാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. തലശ്ശേരി എസ്.ബി.ഐ മെയ്ന്‍ ബ്രാഞ്ചില്‍ 42610129848 നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചു. ഐ.എഫ്.എസ്.സി. കോഡ് : SBIN0000926.

പ്രസ്തുത അക്കൗണ്ട് നമ്പറില്‍ സഹായം എത്തിക്കണമെന്ന് കമ്മിറ്റി ഭാരവാഹികളായ കെ.സി. ശ്യാം കുമാര്‍, എ. കെ.രമ്യ, പൊന്മണി തോമസ്, ടി. പ്രേംനാഥ്, കാട്യത്ത് പ്രകാശന്‍, ഡോ.ആര്‍. സംഗീത, ഷജിത്ത്, കെ.പി. പ്രമോദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178916/mercy-from-philanthropists)