---
title: "#mokeri | മൊകേരി ചാമ്പ്യന്‍സ് ലീഗ് സമാപിച്ചു"
english_title: "mokeri champion league"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178924/mokeri-champion-league"
published_at: "2024-01-23T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af9bcfe93c5_WhatsApp_Image_2024-01-23_at_1.24.09_PM.jpeg"
keywords: []
---

# #mokeri | മൊകേരി ചാമ്പ്യന്‍സ് ലീഗ് സമാപിച്ചു

> **Lead Summary:**  **മൊകേരി: **ഒരുമാസക്കാലമായി നീണ്ടുനിന്ന മൊകേരി ചാമ്പ്യന്‍സ് ലീഗ് സമാപിച്ചു. മൊകേരി മിനി സ്റ്റേഡിയത്തിലാണ് പരിപാടിക്ക് സമാപനമായത്.സമാപന സമ്മേളനം പാനൂര്‍ സബ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍ ഉദ്‌ഘാടനം ചെയ്തു.റിജേഷ് അധ്യക്ഷത വഹിച്ചു.

## Article Content

 **മൊകേരി: **ഒരുമാസക്കാലമായി നീണ്ടുനിന്ന മൊകേരി ചാമ്പ്യന്‍സ് ലീഗ് സമാപിച്ചു. മൊകേരി മിനി സ്റ്റേഡിയത്തിലാണ് പരിപാടിക്ക് സമാപനമായത്.സമാപന സമ്മേളനം പാനൂര്‍ സബ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍ ഉദ്‌ഘാടനം ചെയ്തു.റിജേഷ് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ മൊകേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി വത്സന്‍,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ വി മുകുന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ പി യൂസഫ്, റിട്ട. പി ടി മാസ്റ്റര്‍ മുകുന്ദന്‍, ഷമിന്‍, രക്ഷാധികാരികളായ പ്രകാശന്‍, ടി പി രാജന്‍ തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി.ഷിനന്ദു സ്വാഗതവും ഷനില്‍ നന്ദിയും പറഞ്ഞു.മത്സരത്തില്‍ സുല്‍ത്താന്‍ ഓഫ് മുള്‍ട്ടാന്‍ ടീം വിജയികളും മൊകേരി കോമ്രെയ്ഡ് യു.എ.ഇ റണ്ണേഴ്സ്അപ്പും ആയി .വിജയികള്‍ക്കുള്ള ഉപഹാരവും ചടങ്ങില്‍ വെച് പാനൂര്‍ എസ് ഐ വിനോദ് കുമാര്‍ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178924/mokeri-champion-league)