---
title: "പുനരധിവാസ മേഖലയിലെ അങ്കണവാടികളിൽ അടിസ്ഥാന സൗകര്യം ഒരുക്കി വനം വകുപ്പ്"
english_title: "Forest dipartmemt "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178958/forest-dipartmemt"
published_at: "2024-01-23T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65afcb4acd18d_IMG-20240123-WA0003.jpg"
keywords: []
---

# പുനരധിവാസ മേഖലയിലെ അങ്കണവാടികളിൽ അടിസ്ഥാന സൗകര്യം ഒരുക്കി വനം വകുപ്പ്

> **Lead Summary:** **ആറളം ഫാം:** ആറളം ഫാം പുനരധിവാസ മേഖലയിലെ നാല് അങ്കണവാടികൾക്ക് വനം വകുപ്പ് കണ്ണൂർ ഡിവിഷൻ ഇക്കോ ഡെവലപ്മെന്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി കുടിവെള്ള ശേഖരണത്തിനായി മോട്ടോർ പമ്പും വാട്ടർ ടാങ്കും ടാപ്പും ഉൾപ്പെടെ പ്ലംബിങ് ജോലികൾ പൂർത്തീകരിച്ചു നൽകി. പദ്ധതിയുടെ സ്വിച് ഓൺ കർമം നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർ കെ. ദീപ ഐ എഫ് എസ് നിർവഹിച്ചു.

## Article Content

**ആറളം ഫാം:** ആറളം ഫാം പുനരധിവാസ മേഖലയിലെ നാല് അങ്കണവാടികൾക്ക് വനം വകുപ്പ് കണ്ണൂർ ഡിവിഷൻ ഇക്കോ ഡെവലപ്മെന്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി കുടിവെള്ള ശേഖരണത്തിനായി മോട്ടോർ പമ്പും വാട്ടർ ടാങ്കും ടാപ്പും ഉൾപ്പെടെ പ്ലംബിങ് ജോലികൾ പൂർത്തീകരിച്ചു നൽകി. പദ്ധതിയുടെ സ്വിച് ഓൺ കർമം നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർ കെ. ദീപ ഐ എഫ് എസ് നിർവഹിച്ചു.

ബ്ലോക്ക് 13 ലെ 52,55, ബ്ലോക്ക് 11ലെ 56, ബ്ലോക്ക് ഏഴിലെ 61 എന്നീ അങ്കണവാടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. അങ്കണവാടികൾക്ക് ആവശ്യമായ ഫാൻ, ഇലക്ട്രിക്കൽ കുക്കർ, കിച്ചൺ സിങ്ക് ഉൾപ്പടെ നൽകി. ഓടൻ തോട് അക്ഷയ കേന്ദ്രത്തിലും ബാങ്കിലും പോസ്റ്റ് ഓഫീസിലും എത്തുന്ന പുനരധിവാസ മേഖലയിലെ ജനങ്ങൾക്ക് കുടിവെള്ള സൗകര്യത്തിനായി വാട്ടർ കണക്ഷനും പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചു.

പതിനൊന്നാം ബ്ലോക്കിലെ അങ്കണവാടിയിൽ വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ കണ്ണൂർ ഡിഎഫ്ഒ പി. കാർത്തിക് ഐഎഫ്എസ്, കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നെരോത്ത്, വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി. പ്രകാശൻ, കെ. ജിജിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ്, മറ്റ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും അംഗനവാടി അധ്യാപകരും കുട്ടികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178958/forest-dipartmemt)