---
title: "ആശുപത്രി ഭൂമിയിൽ നിന്നും മരംമുറിച്ചു മാറ്റിയ സംഭവം: നടപടി വേണമെന്ന് യു.ഡി.എഫും എസ്.ഡി.പി.ഐയും"
english_title: "udf sdpi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178964/udf-sdpi"
published_at: "2024-01-23T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65afd0bebd050_IMG-20240123-WA0007.jpg"
keywords: []
---

# ആശുപത്രി ഭൂമിയിൽ നിന്നും മരംമുറിച്ചു മാറ്റിയ സംഭവം: നടപടി വേണമെന്ന് യു.ഡി.എഫും എസ്.ഡി.പി.ഐയും

> **Lead Summary:** **ഇരിട്ടി: **നഗരസഭ ആയുർവേദാശുപത്രിക്ക് വേണ്ടി ഉളിയിൽ ആവിലാട് പ്രദേശത്ത്ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാങ്ങിയ ഭൂമിയിൽ നിന്നും മരം കൊള്ള നടത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ മുനിസിപ്പൽ ചെയർ പേഴ്സണും സെക്രട്ടറിക്കും നിവേദനം നൽകി. സംഭവത്തിൽ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ യുഡിഎഫ് സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും നിവേദനത്തിലൂടെ അറിയിച്ചു

## Article Content

**ഇരിട്ടി: **നഗരസഭ ആയുർവേദാശുപത്രിക്ക് വേണ്ടി ഉളിയിൽ ആവിലാട് പ്രദേശത്ത്ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാങ്ങിയ ഭൂമിയിൽ നിന്നും മരം കൊള്ള നടത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ മുനിസിപ്പൽ ചെയർ പേഴ്സണും സെക്രട്ടറിക്കും നിവേദനം നൽകി. സംഭവത്തിൽ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ യുഡിഎഫ് സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും നിവേദനത്തിലൂടെ അറിയിച്ചു

 യുഡിഎഫ് മുനിസിപ്പൽ കൗൺസിലർമാരായ പി.കെ.ബൽക്കീസ്, വി. ശശി, സമീർ പുന്നാട്, വി.പി. അബ്ദുൽ റഷീദ്, പി. ബഷീർ, കോമ്പിൽ അബ്ദുൽ ഖാദർ, എം.കെ. ഇന്ദുമതി ടി.കെ. ഷരീഫ, എം.കെ. നജ്മുന്നിസ, സാജിദ ചൂര്യോട് എന്നിവരാണ് നിവേദനം നൽകിയത്.

 മരം മുറിച്ച് മാറ്റിയ സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ ഇരിട്ടി മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. മാസങ്ങൾക്ക് മുമ്പ് സെക്രട്ടിയുടെ പേരിൽ രജിസ്റ്റർ ചെയ്ത സ്ഥലത്ത് നിന്ന് മരം മുറിച്ച് മാറ്റിയ സംഭവം നേരത്തെ അറിഞ്ഞിട്ട് പോലും നിസംഗത പുലർത്തുന്ന നഗരസഭ അധികൃതരുടെ നടപടി പ്രതിക്ഷേധാർഹമാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ നരയംമ്പാറ വാർഡ് കൗൺസിലർ പി. ഫൈസലും ആവശ്യമുന്നയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178964/udf-sdpi)