---
title: "കർണ്ണാടക മുഖ്യമന്ത്രി ബുധനാഴ്ച കുടക് ജില്ല സന്ദർശിക്കും"
english_title: "Chief-minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178977/chief-minister"
published_at: "2024-01-23T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65afda8811606_siddaramaiahpti_2_1241712_1690561025.jpg"
keywords: []
---

# കർണ്ണാടക മുഖ്യമന്ത്രി ബുധനാഴ്ച കുടക് ജില്ല സന്ദർശിക്കും

> **Lead Summary:** **ഇരിട്ടി:** കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച കുടക് ജില്ല സന്ദർശിക്കും. രാവിലെ മൈസൂർ എയർപോർട്ട് നിന്നും ഹെലികോപ്റ്റർ മാർഗം 10 ന് വീരാജ്പേട്ടയിൽ ഉള്ള കൂർഗ് ഗോൾഫ് ലിങ്ക്സ് ഹെലിപാഡ് എത്തും. 10.20 - മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ വിരാജ്പേട്ട മണ്ഡലം എംഎൽഎയുടെ വസതി സന്ദർശനം.

## Article Content

**ഇരിട്ടി:** കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച കുടക് ജില്ല സന്ദർശിക്കും. രാവിലെ മൈസൂർ എയർപോർട്ട് നിന്നും ഹെലികോപ്റ്റർ മാർഗം 10 ന് വീരാജ്പേട്ടയിൽ ഉള്ള കൂർഗ് ഗോൾഫ് ലിങ്ക്സ് ഹെലിപാഡ് എത്തും. 10.20 - മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ വിരാജ്പേട്ട മണ്ഡലം എംഎൽഎയുടെ വസതി സന്ദർശനം.

വിരാജ്പേട്ടയിൽ 10.30 പൊതുസമ്മേളനം. 1.45 ന് റോഡ് മാർഗം മടിക്കേരിയിലേക്ക് . 2.30 കുടക് ജില്ലാ സൂപ്രണ്ട് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും ജില്ലയിലെ വിവിധ പ്രവൃത്തികൾക്ക് തറക്കല്ലിടലും. തുടർന്ന് മടിക്കേരി ടൗൺ പൊതുയോഗം. മടിക്കേരിയിലെ പൊതുയോഗത്തിന് ശേഷം മുഖ്യമന്ത്രി ഹെലികോപ്റ്റർ മാർഗം ബാംഗ്ലൂരിലേക്ക് മടങ്ങും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178977/chief-minister)