---
title: "ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പാഠ്യപദ്ധതിയില്‍ കായിക പഠനം ഉറപ്പാക്കും: വിദ്യാഭ്യാസ മന്ത്രി"
english_title: "V shivankutty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178985/v-shivankutty"
published_at: "2024-01-23T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65afe56205280_n57688643217060262651150f9a46b1e415225362fb8ca3a1c8a530ab22ecd51bb6c34cdd313d3cf4ecca79.jpg"
keywords: []
---

# ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പാഠ്യപദ്ധതിയില്‍ കായിക പഠനം ഉറപ്പാക്കും: വിദ്യാഭ്യാസ മന്ത്രി

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് വരേയുള്ള കുട്ടികള്‍ക്ക് സ്പോർട്സ് വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കായിക താരങ്ങള്‍ക്കുള്ള ഗ്രേസ് മാർക്ക് പരിഷ്കരിക്കുന്നതും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് വരേയുള്ള കുട്ടികള്‍ക്ക് സ്പോർട്സ് വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കായിക താരങ്ങള്‍ക്കുള്ള ഗ്രേസ് മാർക്ക് പരിഷ്കരിക്കുന്നതും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന ഇന്‍റർനാഷണല്‍ സ്പോർട്സ് സമിറ്റിലാണ് മന്ത്രിയുടെ പ്രതികരണം. സ്പോർട്സ് സ്കൂളുകളുടെ പഠന സമയം പുനക്രമീകരിക്കുന്നത് ആലോചനയിലുണ്ട്. കായിക പാഠ്യപദ്ധതി പരിഷ്കരണവും ഉടൻ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് നാല് വരെ ക്ലാസുകളിലെ വിദ്യാർഥികള്‍ക്ക് സ്പോർട്സ് കൈ പുസ്തകം വിതരണം ചെയ്തിട്ടുണ്ട്. സ്പോർട്സ് അസോസിയേഷനുകള്‍ ഈ രംഗത്തെ ഉന്നമനത്തിനായി പ്രവർത്തിക്കണം. ദേശീയ ഗുസ്തി താരങ്ങളുടെ അനുഭവം കേരളത്തില്‍ ഉണ്ടാകരുതെന്നും ശിവൻകുട്ടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178985/v-shivankutty)