---
title: "#thaliparamba | തളിപ്പറമ്പ് പൂവത്ത് ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു"
english_title: "thaliparamba bus accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179086/thaliparamba-bus-accident"
published_at: "2024-01-24T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0b0f934b0a_WhatsApp_Image_2024-01-24_at_12.10.24_PM.jpeg"
keywords: []
---

# #thaliparamba | തളിപ്പറമ്പ് പൂവത്ത് ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പ് പൂവത്ത് ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു. പൂവ്വം കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ സൗമ്യ ആണ് മരിച്ചത്. രാവിലെ 6.30 ന് പള്ളിയില്‍ പോകുന്നതിനായി റോഡു മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. 

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പ് പൂവത്ത് ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു. പൂവ്വം കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ സൗമ്യ ആണ് മരിച്ചത്. രാവിലെ 6.30 ന് പള്ളിയില്‍ പോകുന്നതിനായി റോഡു മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. 

മറ്റൊരു സിസ്റ്ററോടൊപ്പം കോണ്‍വെന്റിന് സമീപമുള്ള ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന സെന്റ് മേരീസ് ബസ് ഇടിക്കുകയായിരുന്നു. ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം  കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179086/thaliparamba-bus-accident)