---
title: "കുട്ടികൾക്കുള്ള വാക്സിൻ; സംസ്ഥാനത്ത് വാക്സിൻ നൽകേണ്ടത് 12.86 ലക്ഷം പേർക്ക്"
english_title: "Vaccination for children"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17909/vaccination-for-children"
published_at: "2021-12-27T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c91a25415b8_images - 2021-12-26T071326.056.jpeg"
keywords: []
---

# കുട്ടികൾക്കുള്ള വാക്സിൻ; സംസ്ഥാനത്ത് വാക്സിൻ നൽകേണ്ടത് 12.86 ലക്ഷം പേർക്ക്

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: 15 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രി​ലെ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന്​ കേ​​ന്ദ്രം അ​നു​മ​തി ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത്​ വാ​ക്​​സി​ന്‍ ന​ല്‍​കേ​ണ്ട​ത്​ 12.86 ല​ക്ഷം പേ​ര്‍​ക്ക്. 10 മു​ത​ല്‍ പ്ല​സ്​ ടു ​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്​ ഈ ​വി​ഭാ​ഗ​ത്തി​ല്‍ വ​രു​ക.

## Article Content

തി​രു​വ​ന​ന്ത​പു​രം: 15 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രി​ലെ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന്​ കേ​​ന്ദ്രം അ​നു​മ​തി ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത്​ വാ​ക്​​സി​ന്‍ ന​ല്‍​കേ​ണ്ട​ത്​ 12.86 ല​ക്ഷം പേ​ര്‍​ക്ക്. 10 മു​ത​ല്‍ പ്ല​സ്​ ടു ​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്​ ഈ ​വി​ഭാ​ഗ​ത്തി​ല്‍ വ​രു​ക.

ഇ​വ​ര്‍​ക്ക്​ സ്കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ത​ന്നെ വാ​ക്സി​ന്‍ ന​ല്‍​കാ​നാ​കു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

കേ​ന്ദ്ര​സ​ര്‍​ക്കാ​റി​ല്‍​നി​ന്നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന മു​റ​ക്ക്​ വി​ത​ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക്​ രൂ​പം​ന​ല്‍​കു​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ഉ​ന്ന​ത​ത​ല സ​മി​തി​യോ​ഗ​മാ​ണ്​ മാ​ര്‍​ഗ​രേ​ഖ ത​യാ​റാ​ക്കു​ക. ജ​നു​വ​രി ര​ണ്ടി​നു​ശേ​ഷം കു​ട്ടി​ക​ളി​ലെ കു​ത്തി​വെ​പ്പി​നാ​കും മു​ന്‍​ഗ​ണ​ന. നി​ല​വി​ല്‍ 26 ല​ക്ഷം ഡോ​സ്​ വാ​ക്സി​ന്‍ സ്​​റ്റോ​ക്കു​ണ്ട്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി‍െന്‍റ ക​ണ​ക്കു​പ്ര​കാ​രം 10ാം ക്ലാ​സി​ല്‍ 4.36 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ളും പ്ല​സ്​ വ​ണ്‍, പ്ല​സ്​ ടു ​വി​ഭാ​ഗ​ങ്ങ​ളി​ലും ഓ​പ​ണ്‍ സ്​​കൂ​ള്‍, വി.​എ​ച്ച്‌.​എ​സ്.​ഇ​യി​ലു​മ​ട​ക്കം ആ​കെ എ​ട്ടു ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ളു​ണ്ട്.

18 വ​യ​സ്സി​നു​ മു​ക​ളി​ലെ മ​റ്റു​ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക്​ ആ​ശു​പ​ത്രി​ക​ളി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പൊ​തു​യി​ട​ങ്ങ​ളി​ലും ക്യാ​മ്ബു​ക​ള്‍ ക്ര​മീ​ക​രി​ക്കും.

പ്ല​സ്​ വ​ണ്‍-​പ്ല​സ്​ ടു ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 50,000 -60,000 പ്രൈ​വ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ണ്ട്. ഇ​വ​ര്‍​ക്കു​ള്ള വാ​ക്സി​ന്‍ നി​ല​വി​ലെ വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ വ​ഴി​യോ സ്​​കൂ​ളു​ക​ള്‍ വ​ഴി​യോ ക്ര​മീ​ക​രി​ച്ചേ​ക്കും.

പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ സ്കൂ​ളു​ക​ളി​ല്‍ വി​ന്യ​സി​ക്കാ​നാ​ണ്​ ആ​ലോ​ച​ന. കോ​വി​ഡ് ബ്രി​ഗേ​ഡി​ന്​ സ​മാ​ന​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യും ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​ണ്ട്. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മു​ന്‍​നി​ര പോ​രാ​ളി​ക​ള്‍​ക്കു​മു​ള്ള ബൂ​സ്റ്റ​ര്‍ വാ​ക്സി​നും ന​ല്‍​ക​ണം. 5.55 ല​ക്ഷം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും 5.71 ല​ക്ഷം കോ​വി​ഡ്​ മു​ന്ന​ണി പോ​രാ​ളി​ക​ളു​മാ​ണ്​ സം​സ്ഥാ​ന​ത്തു​ള്ള​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17909/vaccination-for-children)