---
title: "ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179090/dead"
published_at: "2024-01-24T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0b2b474247_n5770162241706078816040492b80aa807604b94256686ca6cf4a8981ebcfe24144e0e9eee887f7ff1a4149.jpg"
keywords: []
---

# ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു

> **Lead Summary:** **മലപ്പുറം: **തിരൂർ ജില്ലാ ആശുപത്രി കെട്ടിടത്തില്‍നിന്നു വീണ് പരിക്കേറ്റ ഹെഡ് നഴ്സ് മരിച്ചു. ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയില്‍ മിനിമോള്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പുതുതായി നിർമിക്കുന്ന ഓങ്കോളജി കെട്ടിടത്തിന്‍റെ നിർമാണപ്രവർത്തനങ്ങള്‍ പരിശോധിക്കവേയായിരുന്നു അപകടം. നഴ്‌സിംഗ് സൂപ്രണ്ട് ഷൈലജ, സ്റ്റാഫ് നഴ്‌സ് ബിനോയ് എന്നിവരും മിനിക്കൊപ്പമുണ്ടായിരുന്നു.

## Article Content

**മലപ്പുറം: **തിരൂർ ജില്ലാ ആശുപത്രി കെട്ടിടത്തില്‍നിന്നു വീണ് പരിക്കേറ്റ ഹെഡ് നഴ്സ് മരിച്ചു. ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയില്‍ മിനിമോള്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പുതുതായി നിർമിക്കുന്ന ഓങ്കോളജി കെട്ടിടത്തിന്‍റെ നിർമാണപ്രവർത്തനങ്ങള്‍ പരിശോധിക്കവേയായിരുന്നു അപകടം. നഴ്‌സിംഗ് സൂപ്രണ്ട് ഷൈലജ, സ്റ്റാഫ് നഴ്‌സ് ബിനോയ് എന്നിവരും മിനിക്കൊപ്പമുണ്ടായിരുന്നു.

താഴത്തെ നില പരിശോധിക്കുന്നതിനിടെ ഒരു വാതില്‍ തുറന്ന മിനി 15 അടി താഴ്ചയുള്ള അണ്ടർ ഗ്രൗണ്ടില്‍ കെട്ടിട നിർമാണത്തിനായി കൂട്ടിയിട്ടിരുന്ന പട്ടികകളുടെ മുകളിലേക്കാണ് വീണത്. തലയ്ക്കും വയറിനും ഗുരുതര പരിക്കേറ്റ മിനിയെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. 

മൃതദേഹം പോസ്റ്റ്മോർട്ടം ഉള്‍പ്പെടെയുള്ള തുടർനടപടികള്‍ പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. രണ്ട് വർഷം മുൻപാണ് മിനി ആശുപത്രിയിലെ ഹെഡ് നഴ്സായി എത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179090/dead)