---
title: "#republic | 75-ാം റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ"
english_title: "75th Republic Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179094/75th-republic-day"
published_at: "2024-01-24T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0b39d55d31_WhatsApp_Image_2024-01-24_at_11.54.43_AM.jpeg"
keywords: []
---

# #republic | 75-ാം റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ

> **Lead Summary:** **കൂത്തുപറമ്പ്:** 75-ാം റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി കൂത്തുപറമ്പ് സംയുക്ത കലാസമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി 25, 26 തീയതികളിൽ കൂത്തുപറമ്പ് സംഗീതസഭാ ഹാളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂന്നു വേദികളിലായാണ് പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്. സി.കെ.ജി തീയേറ്റേഴ്സ്, നളന്ദ കൾച്ചറൽ സെന്റർ, ത്യാഗരാജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്, മലയാള കലാനിലയം, കലാ ഗുരുകുലം, കൂത്തുപറമ്പ് നഗരസഭ, തീയറ്റർ കിച്ചൻ എന്നിവരാണ് പരിപാടിയുടെ സംഘാടകർ.

## Article Content

**കൂത്തുപറമ്പ്:** 75-ാം റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി കൂത്തുപറമ്പ് സംയുക്ത കലാസമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി 25, 26 തീയതികളിൽ കൂത്തുപറമ്പ് സംഗീതസഭാ ഹാളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂന്നു വേദികളിലായാണ് പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്. സി.കെ.ജി തീയേറ്റേഴ്സ്, നളന്ദ കൾച്ചറൽ സെന്റർ, ത്യാഗരാജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്, മലയാള കലാനിലയം, കലാ ഗുരുകുലം, കൂത്തുപറമ്പ് നഗരസഭ, തീയറ്റർ കിച്ചൻ എന്നിവരാണ് പരിപാടിയുടെ സംഘാടകർ.

ദേശഭക്തിഗാനം തിരുവാതിര, പേരണി നാട്യം, ഭരതനാട്യം, ഓട്ടൻതുള്ളൽ, തുടങ്ങിയവ അരങ്ങേറും. പരിപാടിയിൽ കലാഭവൻ മണി സ്മാരക പുരസ്കാരം ജേതാവ് ശാർങ്ങധരൻ കൂത്തുപറമ്പിനെ ആദരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ പ്രശസ്ത കലാകാരന്മാരെ അണിനിരത്തി കൊണ്ടുള്ള സംഗീത വിരുന്നും സംഘടിപ്പിക്കുന്നു.   എൻ. രാമദാസ്, വിനോദം നരോത്ത്, പീരവീന്ദ്രൻ, കെ വി സതി, ജ്യോതി സാഗർ, സി.  ശിവദാസ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179094/75th-republic-day)