---
title: " #strike | ഉപവാസ സമരം തുടങ്ങി"
english_title: "hunger strike "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179103/hunger-strike"
published_at: "2024-01-24T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0bca0d5f70_IMG-20240124-WA0026.jpg"
keywords: []
---

#  #strike | ഉപവാസ സമരം തുടങ്ങി

> **Lead Summary:** **ചെറുപുഴ: **കാസർഗോഡ് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ ചെറുപുഴയിൽ നടത്തുന്ന ഉപവാസ സമരം ആരംഭിച്ചു. എം.പി. യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ചെറുപുഴ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാനായി അനുവദിച്ച ഹൈ മാസ്സ് ലൈറ്റുകൾക്ക് അനുമതി നിഷേധിച്ച ചെറുപുഴ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സമരം. ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ആലയിൽ ബാലകൃഷ്ണൻ അധ്യക്ഷനായി.

## Article Content

**ചെറുപുഴ: **കാസർഗോഡ് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ ചെറുപുഴയിൽ നടത്തുന്ന ഉപവാസ സമരം ആരംഭിച്ചു. എം.പി. യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ചെറുപുഴ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാനായി അനുവദിച്ച ഹൈ മാസ്സ് ലൈറ്റുകൾക്ക് അനുമതി നിഷേധിച്ച ചെറുപുഴ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സമരം. ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ആലയിൽ ബാലകൃഷ്ണൻ അധ്യക്ഷനായി.

മുതിർന്ന കോൺഗ്രസ് നേതാവ് വി. കൃഷ്ണൻ മാസ്റ്റർ, നേതാക്കളായ കെ.കെ. സുരേഷ് കുമാർ, മഹേഷ് കുന്നുമ്മൽ, ടി.പി. ചന്ദ്രൻ, ജോസഫ് മുള്ളൻമട, എം. ഉമ്മർ, റോഷി ജോസ്, ഉഷ മുരളി, ടി.വി. കുഞ്ഞമ്പു നായർ, ഷാജഹാൻ പ്ലാക്കൽ, മനോജ് വടക്കേൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179103/hunger-strike)