---
title: "#Thalassery |  തലശ്ശേരി പുതിയ ബസ് സ്സ്റ്റാന്‍ഡില്‍ മുലയൂട്ടല്‍ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു"
english_title: "Breastfeeding center"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179134/breastfeeding-center"
published_at: "2024-01-24T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0d51161ee8_IMG-20240124-WA0034.jpg"
keywords: []
---

# #Thalassery |  തലശ്ശേരി പുതിയ ബസ് സ്സ്റ്റാന്‍ഡില്‍ മുലയൂട്ടല്‍ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

> **Lead Summary:** തലശ്ശേരി: നഗരസഭയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡില്‍ മുലയൂട്ടല്‍ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭാധ്യക്ഷ ജമുനാ റാണി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി എൻ. സുരേഷ് കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ വി.പി. ബാബുഎന്നിവര്‍ സംസാരിച്ചു. കുട്ടികളുമായി തലശ്ശേരിയിലെത്തിച്ചേരുന്ന അമ്മമാര്‍ക്ക് സുരക്ഷിതമായി കുഞ്ഞിനെ മുലയൂട്ടുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

## Article Content

തലശ്ശേരി: നഗരസഭയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡില്‍ മുലയൂട്ടല്‍ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭാധ്യക്ഷ ജമുനാ റാണി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി എൻ. സുരേഷ് കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ വി.പി. ബാബുഎന്നിവര്‍ സംസാരിച്ചു. കുട്ടികളുമായി തലശ്ശേരിയിലെത്തിച്ചേരുന്ന അമ്മമാര്‍ക്ക് സുരക്ഷിതമായി കുഞ്ഞിനെ മുലയൂട്ടുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രജിന, ജിതേഷ് ഖാന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കുഞ്ഞിക്കണ്ണന്‍, രതീഷ്, പ്രദീപ്, നഗരസഭാ ശുചീകരണ തൊഴിലാളികള്‍, ബസ്റ്റാന്‍ഡ് പരിസരത്തെ വ്യാപാരികള്‍, ബസ്സ് ജീവനക്കാര്‍, ബസ്സ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, ബസ്സ് പാസഞ്ചേഴ്‌സ് ഗൈഡുമാര്‍, ചുമട്ടു തൊഴിലാളികള്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179134/breastfeeding-center)