---
title: "ഈ വര്‍ഷത്തെ മണ്ഡല പൂജക്ക് ശേഷം ശബരിമല നട അടച്ചു"
english_title: "Sabarimala nada closed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17916/sabarimala-nada-closed"
published_at: "2021-12-27T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c92fae55a1e_images - 2021-12-27T084445.731.jpeg"
keywords: []
---

# ഈ വര്‍ഷത്തെ മണ്ഡല പൂജക്ക് ശേഷം ശബരിമല നട അടച്ചു

> **Lead Summary:** ഈ വര്‍ഷത്തെ മണ്ഡല പൂജക്ക് ശേഷം ഹരിവരാസനം പാടി ശബരിമല നട അടച്ചു . കഴിഞ്ഞ മണ്ഡല കാലത്തെ അപേക്ഷിച്ച്‌ ഇത്തവണ വന്‍ ഭക്തജന തിരക്ക് ആണ് കഴിഞ്ഞ 41 ദിവസം അനുഭവപ്പെട്ടത്.

## Article Content

ഈ വര്‍ഷത്തെ മണ്ഡല പൂജക്ക് ശേഷം ഹരിവരാസനം പാടി ശബരിമല നട അടച്ചു . കഴിഞ്ഞ മണ്ഡല കാലത്തെ അപേക്ഷിച്ച്‌ ഇത്തവണ വന്‍ ഭക്തജന തിരക്ക് ആണ് കഴിഞ്ഞ 41 ദിവസം അനുഭവപ്പെട്ടത്.

ഭക്തര്‍ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതും ,ഇളവുകള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കിയതും തീര്‍ത്ഥാടനം സുഗമമാക്കി

മണ്ഡല മാസ പൂജക്കായി നവംബര്‍ 15ന് നട തുറക്കുമ്ബോള്‍ പരിമിതമായ തീര്‍ത്ഥാടനം ആയിരിക്കുമോ എന്ന ആശങ്കയാണ് ഭക്തര്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ കോവിഡ് നിയന്തണങ്ങള്‍ പാലിച്ച്‌ കൊണ്ട് തന്നെ 40000 തീര്‍ത്ഥാടകരെ പ്രതിദിനം അനുവദിച്ച്‌ സര്‍ക്കാര്‍ അയ്യപ്പഭക്തര്‍ക്ക് ഒപ്പം നിന്നു. ആചാരപരമായി പ്രധാന്യം ഉള്ള പമ്ബാ സ്നാനം , നീലമല ശരംകുത്തി യാത്ര , നെയ്യഭിഷേകം എന്നിവ ഘട്ടം ഘട്ടമായി അനുവദിച്ചു.

സന്നിധാനത്ത് വിരിവെയ്ക്കാന്‍ ഉള്ള അനുമതി കൂടി ലഭിച്ചതോടെ പഴയ കാല തീര്‍ത്ഥാടന പ്രൗഡിയിലേക്ക് ശബരിമല മടങ്ങിയെത്തി. മകരവിളക്ക് സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് കാനനപാത കൂടി തുറക്കുന്നതോടെ എല്ലാം ' പഴയ പടിയാവും. ഇപ്പോള്‍ 60000 തീര്‍ത്ഥാടകര്‍ക്ക് ആണ് പ്രവേശന അനുമതിയെങ്കിലും ,രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് പ്രവേശനം നിഷേധിക്കുന്നില്ല. തീര്‍ത്ഥാടനം സുഗമമാക്കാന്‍ എല്ലാ മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ ചെയ്തിരുന്നതായി ദേവസ്വം മന്ത്രി കെ രാധാക്യഷ്ണന്‍ പറഞ്ഞു

ശബരിമലയില്‍ ഇന്നലെ ഉച്ചക്ക് മണ്ഡലപൂജക്ക് നട അടക്കുമ്ബോള്‍ 1,122,010 പേര്‍ 41 ദിവസം കൊണ്ട് ദര്‍ശനം നടത്തി. 80 കോടിയില്‍ അധികം രൂപ നാ വരവ് ഇനത്തില്‍ ലഭിച്ചിട്ടുണ്ട്. അന്തിമ കണക്ക് പുറത്ത് വരുമ്ബോള്‍ തുക ഇതിലും വര്‍ദ്ധിക്കാന്‍ ആണ് സാധ്യത. കോ വിഡ് സ്യഷ്ടിച്ച പരിമിതികള്‍ക്കിടയിലും ഭക്തരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെട്ടാണ് 41 ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തി കുറിക്കപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17916/sabarimala-nada-closed)