---
title: "പണിമുടക്ക് ജീവനക്കാര്‍ ഏറ്റെടുത്ത് വിജയിപ്പിച്ചു: യു.ടി.ഇ.എഫ് "
english_title: "Kalpetta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179194/kalpetta"
published_at: "2024-01-24T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b107592babd_IMG-20240124-WA0020.jpg"
keywords: []
---

# പണിമുടക്ക് ജീവനക്കാര്‍ ഏറ്റെടുത്ത് വിജയിപ്പിച്ചു: യു.ടി.ഇ.എഫ് 

> **Lead Summary:**  **കല്‍പ്പറ്റ** : ആറ് ഗഡു ക്ഷാമബത്ത കുടിശിക അനുവദിക്കുക, നാലുകൊല്ലമായി തടഞ്ഞുവച്ച ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, 2019ലെ ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യു ടി ഇ എഫിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും പണിമുടക്കി.

## Article Content

 **കല്‍പ്പറ്റ** : ആറ് ഗഡു ക്ഷാമബത്ത കുടിശിക അനുവദിക്കുക, നാലുകൊല്ലമായി തടഞ്ഞുവച്ച ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, 2019ലെ ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യു ടി ഇ എഫിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും പണിമുടക്കി.

പണിമുടക്കിയാല്‍ ശമ്പളം തടയുമെന്ന ഡയസ്‌നോണ്‍ ഉത്തരവും ഭരണാനുകൂല സംഘടനകളുടെ ഭീഷണിയും തള്ളിക്കളഞ്ഞാണ് ജീവനക്കാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പണിമുടക്കിയതെന്ന് കേരള എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജി എസ് ഉമാശങ്കര്‍ പറഞ്ഞു. പണിമുടക്കിയ ജീവനക്കാരും അദ്ധ്യാപകരും കല്‍പ്പറ്റയില്‍ നടത്തിയ പ്രകടനത്തിന് ശേഷം കല്‍പ്പറ്റ ടൗണില്‍ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അദ്ധ്യാപക സര്‍വ്വീസ് സംഘടനാ നേതാക്കളായ മോബിഷ് തോമസ്, പി എസ് ഗിരീഷ് കുമാര്‍, കെ ആര്‍ ബിനീഷ്, ദിലീപ് കുമാര്‍, പി കബീര്‍, പി എം ഫിറോസ്, നിസാര്‍ കമ്പ എന്നിവര്‍ പ്രസംഗിച്ചു. ഹനീഫ ചിറക്കല്‍, കെ എ മുജീബ് ,ഷാജു ജോണ്‍, പി ജെ ഷൈജു, എം പി അബ്ദുള്‍ സലാം, കെ.ടി. ഷാജി , ആര്‍.രാം പ്രമോദ്, ഇ.ടി. റിഷാദ്, ഇബ്രാഹിംചേക്ക്, ജോര്‍ജ് സെബാസ്റ്റ്യന്‍, പി.കെ. ജാഫര്‍ എന്നിവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179194/kalpetta)