---
title: "പുലിപ്പേടിയിൽ മേപ്പാടി; ഇന്നും പുലിയിറങ്ങി"
english_title: "Meppadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179220/meppadi"
published_at: "2024-01-24T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1225717c47_PicsArt_01-24-08.11.13.jpg"
keywords: []
---

# പുലിപ്പേടിയിൽ മേപ്പാടി; ഇന്നും പുലിയിറങ്ങി

> **Lead Summary:** **കൽപ്പറ്റ:** വയനാട് മേപ്പാടി കടൂരിൽ ഇന്നും പുലിയിറങ്ങി. തേയില തോട്ടത്തിലാണ് പാറയുടെ മുകളിലായി പുലിയെ കണ്ടത്. വൈകിട്ട് ആറ് മണിയോടെയാണ് പുലി ഇറങ്ങിയത്.

## Article Content

**കൽപ്പറ്റ:** വയനാട് മേപ്പാടി കടൂരിൽ ഇന്നും പുലിയിറങ്ങി. തേയില തോട്ടത്തിലാണ് പാറയുടെ മുകളിലായി പുലിയെ കണ്ടത്. വൈകിട്ട് ആറ് മണിയോടെയാണ് പുലി ഇറങ്ങിയത്.

ഇന്നലെയും ഇതേ സ്ഥലത്ത് നാട്ടുകാർ പുലിയെ കണ്ടിരുന്നു. ജനവാസ മേഖലയായ ഇവിടെ പലപ്പോഴായി നാട്ടുകാർ പുലിയെ കാണാറുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179220/meppadi)