---
title: "ബ്രിട്ടിഷ് പ്രധാനമന്ത്രി ഇടപെട്ടു; വിവാദങ്ങള്‍ക്കൊടുവില്‍ ഷുഐബ് ബഷീറിന് ഇന്ത്യൻ വീസ"
english_title: "British prime-minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179233/british-prime-minister"
published_at: "2024-01-24T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b12f84ee88f_n5772077481706110768950a89d50ef2831c8db4a830de30b292c66446eb77b3b116ecb79af7e849f32c270.jpg"
keywords: []
---

# ബ്രിട്ടിഷ് പ്രധാനമന്ത്രി ഇടപെട്ടു; വിവാദങ്ങള്‍ക്കൊടുവില്‍ ഷുഐബ് ബഷീറിന് ഇന്ത്യൻ വീസ

> **Lead Summary:** **ന്യൂഡല്‍ഹി: **ദിവസങ്ങള്‍ നീണ്ട് നിന്ന അനിശ്ചിതത്വത്തിന് ഒടുവില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഷുഐബ് ബഷീറിന് ഇന്ത്യ വീസ അനുവദിച്ചു. ഇന്ത്യ-ഇംഗ്ലണ്ട് പരമ്ബരയിലെ ആദ്യ ടെസ്റ്റ് വ്യാഴാഴ്ച ഹൈദരാബാദില്‍ ആരംഭിക്കാൻ ഇരിക്കെയാണ് താരത്തിന് വീസ ലഭിച്ചത്. ഇതോടെ വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഷുഐബ് ഇംഗ്ലണ്ടിനായി കളിക്ക് ഇറങ്ങും. ഈ ആഴ്ച അവസാനത്തോടെ താരം ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോർട്ട്.

## Article Content

**ന്യൂഡല്‍ഹി: **ദിവസങ്ങള്‍ നീണ്ട് നിന്ന അനിശ്ചിതത്വത്തിന് ഒടുവില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഷുഐബ് ബഷീറിന് ഇന്ത്യ വീസ അനുവദിച്ചു. ഇന്ത്യ-ഇംഗ്ലണ്ട് പരമ്ബരയിലെ ആദ്യ ടെസ്റ്റ് വ്യാഴാഴ്ച ഹൈദരാബാദില്‍ ആരംഭിക്കാൻ ഇരിക്കെയാണ് താരത്തിന് വീസ ലഭിച്ചത്. ഇതോടെ വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഷുഐബ് ഇംഗ്ലണ്ടിനായി കളിക്ക് ഇറങ്ങും. ഈ ആഴ്ച അവസാനത്തോടെ താരം ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോർട്ട്.

ആദ്യം വീസയ്ക്കായി അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്ന് താരം തിരികെ നാട്ടിലേയ്ക്ക് മടങ്ങി. ഇത് പിന്നീട് വലിയ വിവാദങ്ങള്‍ക്കാണ് വഴി വച്ചത്. ഷുഐബിന്‍റെ മാതാപിതാക്കള്‍ പാകിസ്ഥാൻ വംശജരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് വീസ അനുവദിക്കാതിരുന്നത് എന്നാണ് റിപ്പോർട്ട്. 

തുടർന്ന് വിഷയത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്‍റെ ഓഫീസ് ഇടപെട്ടിരുന്നു. ശോഷമാണ് അനിശ്ചിതത്വങ്ങള്‍ നീങ്ങി ഷുഐബിന് വീസ അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179233/british-prime-minister)