---
title: "വണ്ടിപ്പെരിയാര്‍ പീഡനക്കേസ്: ആറു വയസുകാരിയുടെ അച്ഛനെതിരെ കേസ്"
english_title: "Case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179235/case"
published_at: "2024-01-24T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b130be53cc6_n5772064001706111155159147324c6e779356be4ccc27722be7858d44c781f141863a2fe4f9f730a5448bd.jpg"
keywords: []
---

# വണ്ടിപ്പെരിയാര്‍ പീഡനക്കേസ്: ആറു വയസുകാരിയുടെ അച്ഛനെതിരെ കേസ്

> **Lead Summary:** **ഇടുക്കി:** വണ്ടിപ്പെരിയാർ പീഡനക്കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട അർജുന്‍റെ ബന്ധുവിന്‍റെ പരാതിയില്‍ ഇര‌യുടെ അച്ഛനെതിരെ കേസ്. കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അ‌ച്ഛനെതിരെ പീരുമേട് കോടതിയുടെ അനുമതിയോടെ വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തത്. 

## Article Content

**ഇടുക്കി:** വണ്ടിപ്പെരിയാർ പീഡനക്കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട അർജുന്‍റെ ബന്ധുവിന്‍റെ പരാതിയില്‍ ഇര‌യുടെ അച്ഛനെതിരെ കേസ്. കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അ‌ച്ഛനെതിരെ പീരുമേട് കോടതിയുടെ അനുമതിയോടെ വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തത്. 

അർജുന്‍റെ ബന്ധു പാല്‍രാജിനെ കൈ‌യേറ്റം ചെയ്തെന്ന പരാതിയിലാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനെതിരെ കേസെടുത്തത്. ജനുവരി ആറിന് വണ്ടിപ്പെരിയാർ ടൗണില്‍വച്ച്‌ ആറുവയസുകാരിയുടെ അച്ഛന് കുത്തേറ്റ സംഭവത്തില്‍ പാല്‍രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഘർഷത്തില്‍ കുട്ടിയുടെ മുത്തച്ഛനും പരിക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം പാല്‍‌രാജ് ഓടിരക്ഷപ്പെടുകയും പിന്നീട് പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. 

തങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാണിച്ച്‌ അർജുന്‍റെ കുടുംബം ഹൈക്കോടതിയെ സമീപിച്ച്‌ പോലീസ് സംരക്ഷണം നേടിയിരുന്നു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇരയുടെ കുടുംബാംഗങ്ങള്‍ക്കും പോലീസ് സുരക്ഷ ഒരുക്കിയി‌ട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179235/case)