---
title: "സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ മലയാളി വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍"
english_title: "Injury "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179251/injury"
published_at: "2024-01-24T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b140b5099a7_n57720352417061151723502ccde3bb11429078b5116aa1d1212a14e9e799986592f04ac03f0df5e970067e.jpg"
keywords: []
---

# സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ മലയാളി വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍

> **Lead Summary:** **ബംഗളൂരു: **സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ മലയാളി വിദ്യാർഥിനി അതീവ ഗുരുതരാവസ്ഥയില്‍. ബംഗളൂരുവിലെ ചെല്ലക്കരയിലാണ് സംഭവം. കോട്ടയം മണിമല സ്വദേശി ജിന്‍റോ ടോമി ജോസഫിന്‍റെ മകള്‍ ജിയന്ന ആൻ ജിജോ ആണ് സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റത്.

## Article Content

**ബംഗളൂരു: **സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ മലയാളി വിദ്യാർഥിനി അതീവ ഗുരുതരാവസ്ഥയില്‍. ബംഗളൂരുവിലെ ചെല്ലക്കരയിലാണ് സംഭവം. കോട്ടയം മണിമല സ്വദേശി ജിന്‍റോ ടോമി ജോസഫിന്‍റെ മകള്‍ ജിയന്ന ആൻ ജിജോ ആണ് സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റത്.

ഡല്‍ഹി പബ്ലിക് സ്കൂളിലെ നേഴ്സറി വിദ്യാർത്ഥിനിയാണ് ജിയന്ന. സംഭവത്തില്‍ രണ്ട് ആയമാരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. വീഴ്ചയില്‍ കുട്ടിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു.

കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ തുടരുകയാണ്. സ്കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് കാരണമെന്ന് കുട്ടിയുടെ കുടുംബം കുറ്റപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റിട്ടും കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും വീട്ടുകാർ വന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോളേയ്ക്കും കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ ഷളമായിരുന്നെന്നും കുടുംബം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179251/injury)