---
title: "കെ.വി.ദാമോദരൻ ചൊക്ലിയുടെ ചരിത്രമാണ്: കോടിയേരി ബാലകൃഷ്ണൻ "
english_title: "KV Damodaran Memorial Conference"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17932/kv-damodaran-memorial-conference"
published_at: "2021-12-27T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9463287219_Screenshot_20211227_101814_com.whatsapp.jpg"
keywords: []
---

# കെ.വി.ദാമോദരൻ ചൊക്ലിയുടെ ചരിത്രമാണ്: കോടിയേരി ബാലകൃഷ്ണൻ 

> **Lead Summary:**  ചൊക്ലി: കെ.വി.ദാമോദരൻ ചൊക്ലിയുടെ ചരിത്രമാണെന്ന് കോടിയേരി ബാലകൃഷ്ണൻ നിടുമ്പ്രത്ത് പറഞ്ഞു. മുൻ ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ചൊക്ലിയിലെ പ്രമുഖ വ്യക്തിത്വവുമായിരുന്ന നിടുമ്പ്രത്തെ കെ.വി.ദാമോദരൻ്റെ അനുസ്മരണ സമ്മേളനം നിടുമ്പ്രം മടപ്പുരയിൽ വച്ച് നടന്നു.

## Article Content

 ചൊക്ലി: കെ.വി.ദാമോദരൻ ചൊക്ലിയുടെ ചരിത്രമാണെന്ന് കോടിയേരി ബാലകൃഷ്ണൻ നിടുമ്പ്രത്ത് പറഞ്ഞു. മുൻ ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ചൊക്ലിയിലെ പ്രമുഖ വ്യക്തിത്വവുമായിരുന്ന നിടുമ്പ്രത്തെ കെ.വി.ദാമോദരൻ്റെ അനുസ്മരണ സമ്മേളനം നിടുമ്പ്രം മടപ്പുരയിൽ വച്ച് നടന്നു.

ലാളിത്യത്തിൻ്റെയും സൗമ്യതയുടെയും പ്രതീകമായാണ് കെ.വി. എന്ന കെ.വി.ദാമോദരനെയെ കാണുന്നത്. സജീവ സി.പി.എം.പ്രവർത്തകനായിരുന്ന കെ.വി.ദാമോദരൻ്റെ അനുസ്മരണ സമ്മേളനം സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി.കെ.രാകേഷ് അധ്യക്ഷത വഹിച്ചു. ജയിലിൽ കിടന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച ചരിത്രവും കെ.വി.ക്കുണ്ട്.

സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, സി.പി.എം.സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ, അഡ്വ.എ.എൻ.ഷംസീർ എം.എൽ.എ, സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം പി.ഹരീന്ദ്രൻ, സി.പി.എം. പാനൂർ ഏരിയാ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുള്ള, സി.പി.എം. ജില്ലാ കമ്മിറ്റിയംഗം കെ.കെ.പവിത്രൻ ,പി.കെ.ദയാനന്ദൻ മാസ്റ്റർ എന്നിവർ കെ.വി.ദാമോദരൻ  അനുസ്മരണ ഭാഷണം നടത്തി. പി.കെ.മോഹനൻ ,കെ.ദിനേശ് ബാബു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17932/kv-damodaran-memorial-conference)