---
title: "കാലാവസ്ഥാ മാറ്റം : പനിയടക്കമുള്ള രോഗങ്ങൾ പടരുന്നു ; കാരണം കണ്ടെത്താനാവാതെ ഡോക്ടർമാരും"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179327/thiruvananthapuram"
published_at: "2024-01-25T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1f4c11dab3_Screenshot_20240125-111206_Chrome.jpg"
keywords: []
---

# കാലാവസ്ഥാ മാറ്റം : പനിയടക്കമുള്ള രോഗങ്ങൾ പടരുന്നു ; കാരണം കണ്ടെത്താനാവാതെ ഡോക്ടർമാരും

> **Lead Summary:** **തിരുവനന്തപുരം**: കാലാവസ്ഥാ മാറ്റത്തോടൊപ്പം പനിയടക്കമുള്ള പകർച്ചവ്യാധികൾ പടരുമ്പോൾ വിട്ടുമാറാത്ത ചുമ വില്ലനാകുന്നു. നാട്ടിലിപ്പോൾ നാലുപേർ കൂടുന്നിടത്തെല്ലാം ചർച്ചാവിഷയം ചുമയെന്ന മാറാവ്യാധിയെക്കുറിച്ചാണ്. രണ്ടാഴ്ചയോ അതിലധികം കാലമോ നീണ്ടു നിൽക്കുന്ന ചുമയ്ക്ക് ആന്റിബയോട്ടിക്കുകൾ അടക്കമുള്ള മരുന്നുകൾ കഴിച്ചിട്ടും വിട്ടുമാറാതെ ശല്യം ചെയ്യുമ്പോൾ സംസ്ഥാന ആരോഗ്യ വകുപ്പോ മറ്റു ബന്ധപ്പെട്ടവരോ ഇക്കാര്യം അറിഞ്ഞ മട്ട് പോലും കാണിക്കുന്നില്ല.

## Article Content

**തിരുവനന്തപുരം**: കാലാവസ്ഥാ മാറ്റത്തോടൊപ്പം പനിയടക്കമുള്ള പകർച്ചവ്യാധികൾ പടരുമ്പോൾ വിട്ടുമാറാത്ത ചുമ വില്ലനാകുന്നു. നാട്ടിലിപ്പോൾ നാലുപേർ കൂടുന്നിടത്തെല്ലാം ചർച്ചാവിഷയം ചുമയെന്ന മാറാവ്യാധിയെക്കുറിച്ചാണ്. രണ്ടാഴ്ചയോ അതിലധികം കാലമോ നീണ്ടു നിൽക്കുന്ന ചുമയ്ക്ക് ആന്റിബയോട്ടിക്കുകൾ അടക്കമുള്ള മരുന്നുകൾ കഴിച്ചിട്ടും വിട്ടുമാറാതെ ശല്യം ചെയ്യുമ്പോൾ സംസ്ഥാന ആരോഗ്യ വകുപ്പോ മറ്റു ബന്ധപ്പെട്ടവരോ ഇക്കാര്യം അറിഞ്ഞ മട്ട് പോലും കാണിക്കുന്നില്ല.

 നെഞ്ചകം പിളർക്കും വിധം ചുമച്ച് ചുമച്ച് ദേഹം പോലും തളരുന്ന സ്ഥിതിയാണ് പല രോഗികൾക്കും. സാധാരണ ഗതിയിൽ ഒരാഴ്ച മരുന്ന് കഴിച്ചാൽ ഏത് ചുമയും മാറുമായിരുന്നു. എന്നാലിപ്പോൾ കഫ് സിറപ്പ് അടക്കം മരുന്നുകൾ കഴിച്ചിട്ടും ദീർഘകാലം ചുമ നീണ്ടുനിൽക്കുന്നതിന്റെ കാരണമെന്തെന്ന് ഡോക്ടർമാർക്ക് പോലും മനസ്സിലാകുന്നില്ല. തൊണ്ടയിലെ അസ്വസ്ഥത മൂലമുണ്ടാകുന്നതാണ് ഇപ്പോഴത്തെ ചുമ. ഇത് ക്രമേണ അണുബാധയായി മാറാനുള്ള സാദ്ധ്യതയും തള്ളാനാകില്ലെന്ന് ഡോക്ടർമാർ പറയുന്നു.

ചുമബാധിച്ചെത്തുന്നവർക്ക് ഒരാഴ്ചത്തേക്ക് മരുന്നെഴുതിയിരുന്ന ഡോക്ടർമാരിപ്പോൾ രണ്ടാഴ്ചയിലേക്കും അതിൽ കൂടുതൽ കാലത്തേക്കും മരുന്ന് കുറിച്ചു നൽകുകയാണ് ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179327/thiruvananthapuram)