---
title: "പെരിങ്ങത്തൂർ എൻ.എ.എം.ഹയർ സെക്കൻ്ററി സ്കൂളിൽ അതിജീവനം ക്യാമ്പിന് തുടക്കമായി"
english_title: " beginning of a seven-day camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17934/beginning-of-a-seven-day-camp"
published_at: "2021-12-27T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c947733b5bc_Screenshot_20211227_102331_com.whatsapp.jpg"
keywords: []
---

# പെരിങ്ങത്തൂർ എൻ.എ.എം.ഹയർ സെക്കൻ്ററി സ്കൂളിൽ അതിജീവനം ക്യാമ്പിന് തുടക്കമായി

> **Lead Summary:** പെരിങ്ങത്തൂർ: പെരിങ്ങത്തൂർ എൻ.എ.എം.ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസിൻ്റെ അതിജീവനം സപ്തദിന ക്യാമ്പിന് തുടക്കമായി. കൃഷിയിടം ഒരുക്കൽ, വിവിധ ക്യാംപയിനുകൾ, ക്ലാസ്സുകൾ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ ക്യാമ്പിൻ്റെ ഭാഗമായി നടക്കും.

## Article Content

പെരിങ്ങത്തൂർ: പെരിങ്ങത്തൂർ എൻ.എ.എം.ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസിൻ്റെ അതിജീവനം സപ്തദിന ക്യാമ്പിന് തുടക്കമായി. കൃഷിയിടം ഒരുക്കൽ, വിവിധ ക്യാംപയിനുകൾ, ക്ലാസ്സുകൾ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ ക്യാമ്പിൻ്റെ ഭാഗമായി നടക്കും.

സ്കൂൾ മാനേജർ എൻ.എ.അബൂബക്കർ  എൻ.എസ്.എസ്. പതാക ഉയർത്തി. തുടർന്ന് പെരിങ്ങത്തൂർ ടൗണിൽ വിളമ്പര ജാഥ നടത്തി. പാനൂർ നഗരസഭാധ്യക്ഷൻ വി.നാസർ  ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ.എൻ.എ.മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു.

എം.ഇ.സി.എഫ്.പ്രസിഡണ്ട് കുറുവാളി മമ്മു ഹാജി, പാനൂർ നഗരസഭാ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻ ടി.കെ. ഹനീഫ, വാർഡ് കൗൺസിലർ എം.പി.കെ. അയൂബ്, സ്കൂൾ പി.ടി.എ.പ്രസിഡണ്ട് അസീസ് കുന്നോത്ത്, സ്കൂൾ പ്രധാനാധ്യാപകൻ എൻ.പത്മനാഭൻ ,മുഹമ്മദലി വിളക്കോട്ടൂർ, എം.സിദ്ദീഖ്, എൻ.സൂപ്പി, യു.കെ.അഷ്റഫ് ,വി .പി .ഫൈസൽ, മുഹമ്മദ് കൊട്ടാരത്തിൽ, മുഹമ്മദ് നാസർ, കെ.പി.മുഹമ്മദ് ഇഖ്ബാൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17934/beginning-of-a-seven-day-camp)