---
title: "#budsschool |  ബഡ്സ് സ്കൂൾ വിദ്യാർഥികൾ ആകാശയാത്ര നടത്തി"
english_title: "Buds School chokli "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179411/buds-school"
published_at: "2024-01-25T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b229efbfc19_WhatsApp_Image_2024-01-25_at_2.59.02_PM.jpeg"
keywords: []
---

# #budsschool |  ബഡ്സ് സ്കൂൾ വിദ്യാർഥികൾ ആകാശയാത്ര നടത്തി

> **Lead Summary:** **പാനൂർ: **ചൊക്ലി ബഡ്സ് സ്കൂൾ വിദ്യാർഥികൾ ആകാശം തൊട്ടു. ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളുമടങ്ങുന്ന 25 അംഗ സംഘമാണ് മട്ടന്നൂരിൽ നിന്നും കൊച്ചിയിലേക്ക് വിമാനയാത്ര നടത്തിയത്. ആകാശയാത്ര മട്ടന്നൂർ വിമാനത്താവളത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.ശൈലജ ഫളാഗ് ഓൺ ചെയ്തു.

## Article Content

**പാനൂർ: **ചൊക്ലി ബഡ്സ് സ്കൂൾ വിദ്യാർഥികൾ ആകാശം തൊട്ടു. ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളുമടങ്ങുന്ന 25 അംഗ സംഘമാണ് മട്ടന്നൂരിൽ നിന്നും കൊച്ചിയിലേക്ക് വിമാനയാത്ര നടത്തിയത്. ആകാശയാത്ര മട്ടന്നൂർ വിമാനത്താവളത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.ശൈലജ ഫളാഗ് ഓൺ ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ രമ്യ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ. അനൂപ്, കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ സുർജിത്ത്, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ പി. നവാസ്, റീത്ത, സജിത, പഞ്ചായത്ത് അംഗങ്ങളായ കെ.പി. ഷിനോജ്, എം സന്തോഷ്, കെ. പ്രദീപൻ, ഷീജ, എന്നിവരും, മുകുന്ദൻ മാസ്റ്റർ, ബാബു കുന്നുമ്മൽ എന്നിവരും സന്നിഹിതരായി.

ബഡ്സ് സ്കൂളിലെ കുട്ടികളും, സരിഗ,ധന്യ,റിഷ,ശ്രീകല ഷിനോജ്, സന്തോഷ്, ലത നിത്യൻ, എന്നിവരും രക്ഷിതാക്കളും, അടങ്ങിയ 25 അംഗ ടീം ആണ് വിമാനയാത്രയിലുള്ളത്. മട്ടന്നൂരിൽ നിന്ന്, കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങി വാഹന മാർഗ്ഗം, കൊച്ചി വാട്ടർ മെട്രോ, ലുലു മാൾ, മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ, എന്നിവിടങ്ങളിൽ സഞ്ചരിച്ച് വൈകുന്നേരം ട്രയിൻ മാർഗ്ഗം നാട്ടിലേക്ക് തിരിച്ചെത്തും.

> ബഡ്സ് സ്കൂളിലെ വിദ്യാർഥികൾ ജനുവരിയിൽ നടത്തുന്ന "ആകാശത്തിൽ ഒരു ഉല്ലാസയാത്ര" എന്ന പരിപാടിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ബഡ്‌സ് സ്കൂളിൽ സ്പീക്കർ എ.എൻ.ഷംസീർ ആണ് നിർവഹിച്ചത്. പാനൂർ കെ.കെ.വി.എം. ഹൈസ്കൂൾ 1993-ലെ എസ്.എസ്.എൽ.സി. ബാച്ച് പൂർവ വിദ്യാർഥികളാണ് ആകാശയാത്ര സ്പോൺസർ ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179411/buds-school)