---
title: "#kannur | കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര 29 ന് കണ്ണൂരിൽ "
english_title: "k surendran-padhayathra-kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179416/k-surendran-padhayathra-kannur"
published_at: "2024-01-25T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b22aba7c02c_WhatsApp_Image_2024-01-25_at_2.47.05_PM.jpeg"
keywords: []
---

# #kannur | കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര 29 ന് കണ്ണൂരിൽ 

> **Lead Summary:** **കണ്ണൂർ: **ബി ജെ പി. സംസ്ഥാന പ്രസിഡൻറും എൻ ഡി എ ചെയർമാനുമായ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഈ മാസം 29 ന് കണ്ണൂരിൽ പര്യടനം നടത്തുമെന്ന് എൻ ഡി എ നേതാക്കൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന പദയാത്ര തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് പറശ്ശിനിക്കടവ് മുത്തപ്പൻ മഠപ്പുരയിൽ ദർശനം നടത്തിയായിരിക്കും കെ സുരേന്ദ്രൻ ആരംഭിക്കുക.

## Article Content

**കണ്ണൂർ: **ബി ജെ പി. സംസ്ഥാന പ്രസിഡൻറും എൻ ഡി എ ചെയർമാനുമായ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഈ മാസം 29 ന് കണ്ണൂരിൽ പര്യടനം നടത്തുമെന്ന് എൻ ഡി എ നേതാക്കൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന പദയാത്ര തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് പറശ്ശിനിക്കടവ് മുത്തപ്പൻ മഠപ്പുരയിൽ ദർശനം നടത്തിയായിരിക്കും കെ സുരേന്ദ്രൻ ആരംഭിക്കുക.

തയ്യിൽ മത്സ്യതൊഴിലാളി കുടുംബാംഗങ്ങളോടൊപ്പമുള്ള പ്രഭാത ഭക്ഷണത്തിന് ശേഷം വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്തൃ സംഗമം 9.30ന് പള്ളിക്കുന്നിൽ നടക്കും.12 മണിക്ക് മത സാമുദായിക സാംസ്ക്കാരിക നേതാക്കളുടെ സ്നേഹ സംഗമംവും,ടൗൺ സ്ക്വയറിൽ വിവിധ കലാ സാംസ്കാരിക പരിപാടികളും ഒരുക്കും.

കളക്ടറേറ്റ് മൈതാനിയിൽ മൂന്ന് മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്നും സംഘാടക സമിതി ജനറൽ കൺവീനർ കെ കെ വിനോദ് കുമാർ അറിയിച്ചു. സി രഘുനാഥ്, ബിജു എളക്കുഴി, എം ആർ സുരേഷ്,പൈലി വാത്യാട്ട്, ശ്രീധരൻ കാരട്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179416/k-surendran-padhayathra-kannur)