---
title: "#kannur | വ്യാപാരി വ്യവസായി സമിതി പരിയാരം വില്ലേജ്‌ കമ്മിറ്റി ഓഫീസ്‌ കെട്ടിടത്തിന്‌ വെള്ളിയാഴ്‌ച തറക്കല്ലിടും"
english_title: "merchant samithi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179420/merchant-samithi"
published_at: "2024-01-25T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b22bfd3dd04_Screenshot_2024-01-25-14-55-44-58_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #kannur | വ്യാപാരി വ്യവസായി സമിതി പരിയാരം വില്ലേജ്‌ കമ്മിറ്റി ഓഫീസ്‌ കെട്ടിടത്തിന്‌ വെള്ളിയാഴ്‌ച തറക്കല്ലിടും

> **Lead Summary:** വ്യാപാരി വ്യവസായി സമിതി പരിയാരം വില്ലേജ്‌ കമ്മിറ്റി കോരൻപീടികയിൽ നിർമിക്കുന്ന ഓഫീസ്‌ കെട്ടിടത്തിന്‌ വെള്ളിയാഴ്‌ച തറക്കല്ലിടുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദേശീയപാതയിൽ കോരൻപീടികയിൽ 15ലക്ഷംരൂപ നൽകി വാങ്ങിയ മൂന്ന്‌ സെന്റ്‌ സ്ഥലത്താണ്‌ ആധുനിക രീതിയിലുള്ള ഓഫീസ്‌ നിർമിക്കുന്നത്‌. കല്ലിടൽ രാവിലെ പത്തിന്‌ സംസ്ഥാന പ്രസിഡന്റ്‌ വി.കെ.സി. മമ്മദ്‌ കോയ നിർവഹിക്കും.

## Article Content

വ്യാപാരി വ്യവസായി സമിതി പരിയാരം വില്ലേജ്‌ കമ്മിറ്റി കോരൻപീടികയിൽ നിർമിക്കുന്ന ഓഫീസ്‌ കെട്ടിടത്തിന്‌ വെള്ളിയാഴ്‌ച തറക്കല്ലിടുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദേശീയപാതയിൽ കോരൻപീടികയിൽ 15ലക്ഷംരൂപ നൽകി വാങ്ങിയ മൂന്ന്‌ സെന്റ്‌ സ്ഥലത്താണ്‌ ആധുനിക രീതിയിലുള്ള ഓഫീസ്‌ നിർമിക്കുന്നത്‌. കല്ലിടൽ രാവിലെ പത്തിന്‌ സംസ്ഥാന പ്രസിഡന്റ്‌ വി.കെ.സി. മമ്മദ്‌ കോയ നിർവഹിക്കും.

വ്യാപാരി മിത്ര മരണാനരന്തര കുടുംബ സഹായം വായാട്ടെ ടി. ഗോവിന്ദന്റെ കുടുംബത്തിന്‌ സംസ്ഥാന ട്രഷറർ വി. ഗോപിനാഥ്‌ വിതരണം ചെയ്യും. വാർത്താസമ്മേളനത്തിൽ കെ.എം. ലത്തീഫ്‌, കെ.വി. മനോഹരൻ, പി.വി. സുരേഷ്‌, കെ. രമേശൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179420/merchant-samithi)