---
title: "#cherupuzha | വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ചു"
english_title: "auto rickshaw burnt "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179424/auto-rickshaw-burnt"
published_at: "2024-01-25T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b2313c594bc_Screenshot_2024-01-25-15-17-53-81_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #cherupuzha | വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ചു

> **Lead Summary:** കണ്ണൂർ: ചെറുപുഴയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ചു. വീട്ടുമുറ്റത്തെ ഷെഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്. ചെറുപുഴ ബാലവാടി റോഡിലെ പ്ലാക്കുഴിയിൽ ബിനോയിയുടെ ഓട്ടോറിക്ഷയാണ് ഇന്ന് പുലർച്ചെ ഒന്നരയോടെ കത്തി നശിച്ചത്.

## Article Content

കണ്ണൂർ: ചെറുപുഴയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ചു. വീട്ടുമുറ്റത്തെ ഷെഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്. ചെറുപുഴ ബാലവാടി റോഡിലെ പ്ലാക്കുഴിയിൽ ബിനോയിയുടെ ഓട്ടോറിക്ഷയാണ് ഇന്ന് പുലർച്ചെ ഒന്നരയോടെ കത്തി നശിച്ചത്.

സംഭവം നടക്കുമ്പോൾ ബിനോയി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. തീ ഉയരുന്നത് കണ്ട് അയൽവാസിയാണ് ബിനോയിയെ വിളിച്ച് വിവരം പറയുന്നത്. ഉടൻ തന്നെ വെള്ളമൊഴിച്ച് തീ കെടുത്തിയെങ്കിലും ഓട്ടോറിക്ഷ പൂർണ്ണമായും കത്തിനശിച്ചു. തൊട്ടടുത്തു കിടന്ന ടവേര കാറിനും ചെറിയ രീതിയിൽ കേടുപറ്റി.

ചെറുപുഴ എസ്.എച്ച്.ഒ ടി.പി. ദിനേഷിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പെട്രോളോ മറ്റെന്തെങ്കിലുമോ ഒഴിച്ച ശേഷം തീയിട്ടതാകാമെന്നാണ് നിഗമനം. ഫോറൻസിക് വിദഗ്ദ്ധർ ഉച്ചയോടെ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179424/auto-rickshaw-burnt)