---
title: "ഏലപ്പീടികയിൽ ക്രിസ്മസ് -പുതുവത്സരാഘോഷം സംഘടിപ്പിച്ചു"
english_title: "Christmas and New Year celebrations were held at Elappedika"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17943/Christmas-and-New-Year-celebrations-were-held-at-Elappedika"
published_at: "2021-12-27T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c956daea06c_Screenshot_20211227_113113.jpg"
keywords: []
---

# ഏലപ്പീടികയിൽ ക്രിസ്മസ് -പുതുവത്സരാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** കണിച്ചാർ: ഏലപ്പീടിക അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിൻ്റെയും, അനുഗ്രഹ ബാലവേദിയുടെയും, ബാലസംഘം ഏലപ്പീടിക, ഇരുപത്തി ഒൻപതാം മൈൽ യൂണിറ്റുകളുടെയും, ഏഴാം വാർഡ് ബാലസഭയുടെയും ആഭിമുഖ്യത്തിൽ സർഗ്ഗോ ൽസവവും, ക്രിസ്മസ് -പുതുവൽസരാഘോഷവും നടത്തി. മനീഷ ബാബു ഉദ്ഘാടനം ചെയ്തു.മന്യാ ജോർജ്ജ് സ്വാഗതം പറഞ്ഞു.

## Article Content

കണിച്ചാർ: ഏലപ്പീടിക അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിൻ്റെയും, അനുഗ്രഹ ബാലവേദിയുടെയും, ബാലസംഘം ഏലപ്പീടിക, ഇരുപത്തി ഒൻപതാം മൈൽ യൂണിറ്റുകളുടെയും, ഏഴാം വാർഡ് ബാലസഭയുടെയും ആഭിമുഖ്യത്തിൽ സർഗ്ഗോ ൽസവവും, ക്രിസ്മസ് -പുതുവൽസരാഘോഷവും നടത്തി. മനീഷ ബാബു ഉദ്ഘാടനം ചെയ്തു.മന്യാ ജോർജ്ജ് സ്വാഗതം പറഞ്ഞു.

ബാലസംഘം സെക്രട്ടറി അമൽജോയി അദ്ധ്യക്ഷത വഹിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് മെമ്പർ ജിമ്മി അബ്രാഹം,ബാലസംഘം ഏരിയ കൺവീനർ പി.പ്രഹ്ളാദൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ.എ. ബഷീർ എന്നിവർ സംസാരിച്ചു.ജിബിൻതളിയത്ത് നന്ദി പറഞ്ഞു.തുടർന്ന് പാട്ട്, ഡാൻസ്, നാടോടി നൃത്തം, സംഘഗാനം, സിനിമാ ഗാനം, കഥ പറച്ചിൽ, മിമിക്രി, ആംഗ്യപ്പാട്ട് തുടങ്ങിയ പരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17943/Christmas-and-New-Year-celebrations-were-held-at-Elappedika)