---
title: " #cherupuzha | ഓട്ടോറിക്ഷ തീവച്ച സംഭവം;  ഐ എൻ ടി യു സി  പ്രതിഷേധം "
english_title: "auto intuc protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179439/auto-intuc-protest"
published_at: "2024-01-25T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b23bba0a70a_WhatsApp_Image_2024-01-25_at_4.01.19_PM.jpeg"
keywords: []
---

#  #cherupuzha | ഓട്ടോറിക്ഷ തീവച്ച സംഭവം;  ഐ എൻ ടി യു സി  പ്രതിഷേധം 

> **Lead Summary:** **ചെറുപുഴ: **ചെറുപുഴയിൽ ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചതിന് പിന്നിൽ പ്രവർത്തിച്ചവരെ പോലീസ് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഐ എൻ ടി യു സി ഓട്ടോ തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇരുട്ടിന്റെ മറവിൽ ഓട്ടോറിഷ തീവച്ച് നശിപ്പിച്ചതിലൂടെ ഒരു കുടുംബത്തിൻ്റെ ഉപജീവനമാർഗം ആണ് ഇല്ലാതാക്കിയത്.

## Article Content

**ചെറുപുഴ: **ചെറുപുഴയിൽ ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചതിന് പിന്നിൽ പ്രവർത്തിച്ചവരെ പോലീസ് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഐ എൻ ടി യു സി ഓട്ടോ തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇരുട്ടിന്റെ മറവിൽ ഓട്ടോറിഷ തീവച്ച് നശിപ്പിച്ചതിലൂടെ ഒരു കുടുംബത്തിൻ്റെ ഉപജീവനമാർഗം ആണ് ഇല്ലാതാക്കിയത്.

സംഭവത്തിൽ ഐ എൻ ടി യു സി ഓട്ടോ തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധ൦ രേഖപ്പെടുത്തുന്നതായി കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എ പി നാരായണൻ പറഞ്ഞു. യൂണിയൻ നേതാക്കന്മാരായ ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് കാനായി, വി ആർ സുജിത്, പി.പി.ബാലകൃഷ്ണൻ, മോഹനൻ തട്ടുമ്മൽ, തമ്പാൻ പെരിങ്ങേത്ത്, അനീഷ് ആൻ്റെണി, പി മനീഷ് തുടങ്ങിയവർ പ്രധിഷേധത്തിൽ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179439/auto-intuc-protest)