---
title: "വീട്ടുകാരെ മയക്കി മോഷണം: പോലീസ് കസ്റ്റഡിയിലിരുന്ന പ്രതി കുഴഞ്ഞു വീണ് മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179466/dead"
published_at: "2024-01-25T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b26969a0f3c_n5774839881706191140542bf125703aaf848fc8bd5546fd363e617eb46ccef7467206f911120139f6b85ac.jpg"
keywords: []
---

# വീട്ടുകാരെ മയക്കി മോഷണം: പോലീസ് കസ്റ്റഡിയിലിരുന്ന പ്രതി കുഴഞ്ഞു വീണ് മരിച്ചു

> **Lead Summary:** **തിരുവന്തപുരം: **വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കി‌ടത്തി മോഷണം നടത്തിയ കേസിലെ പ്രതി മരിച്ചു. നേപ്പാള്‍ സ്വദേശിയായ രാംകുമാറാണ് മരിച്ചത്. അയിരൂര്‍ പോലീസിന്‍റെ കസ്റ്റഡിയിലിരുന്ന പ്രതിയെ കോ‌ടതി‌യില്‍ ഹാജരാക്കിയപ്പോള്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഉടന്‍ തന്നെ വര്‍ക്കലയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

## Article Content

**തിരുവന്തപുരം: **വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കി‌ടത്തി മോഷണം നടത്തിയ കേസിലെ പ്രതി മരിച്ചു. നേപ്പാള്‍ സ്വദേശിയായ രാംകുമാറാണ് മരിച്ചത്. അയിരൂര്‍ പോലീസിന്‍റെ കസ്റ്റഡിയിലിരുന്ന പ്രതിയെ കോ‌ടതി‌യില്‍ ഹാജരാക്കിയപ്പോള്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഉടന്‍ തന്നെ വര്‍ക്കലയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹരിഹരപുരം എല്‍പി സ്‌കൂളിനു സമീപത്തെ ശ്രീദേവിയമ്മയേയും വീട്ടുകാരെയും മയക്കിക്കിടത്തിയശേഷം പ്രതി സ്വര്‍ണവും പണവും മോഷ്ടിക്കുകയായിരുന്നു. മോഷണത്തിന് ശേഷം മതില്‍ ചാടി രക്ഷപ്പെടുമ്ബോള്‍ നാട്ടുകാർ പിടികൂടി ഇയാളെ പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ കാലിനും പരിക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179466/dead)