---
title: "വീട്ട് ജോലിക്കാരിയെ ഉപദ്രവിച്ച കേസില്‍ ഡിഎംകെ എംഎല്‍എയുടെ മകനും മരുമകളും പിടിയില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179489/arrested"
published_at: "2024-01-25T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b277829fb7d_n5774961101706194673093ef1dd830d58bff22d2be3bbe10c0e098055be6e4c5516fd356fc22a3c5bbd810.jpg"
keywords: []
---

# വീട്ട് ജോലിക്കാരിയെ ഉപദ്രവിച്ച കേസില്‍ ഡിഎംകെ എംഎല്‍എയുടെ മകനും മരുമകളും പിടിയില്‍

> **Lead Summary:** **ചെന്നൈ: **വീട്ടു ജോലിക്കാരിയായ പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ ഡിഎംകെ എംഎല്‍എയുടെ മകനും മരുമകളും പിടിയില്‍. ആന്‍റോ മതിവണ്ണൻ, മെർലിന എന്നിവരാണ് പിടിയിലായത്. ആന്ധ്രാപ്രദേശില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. പല്ലവാരം എംഎല്‍എ എ. കരുണാനിധിയുടെ മകനും മരുമകളുമണ് ഇവർ.

## Article Content

**ചെന്നൈ: **വീട്ടു ജോലിക്കാരിയായ പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ ഡിഎംകെ എംഎല്‍എയുടെ മകനും മരുമകളും പിടിയില്‍. ആന്‍റോ മതിവണ്ണൻ, മെർലിന എന്നിവരാണ് പിടിയിലായത്. ആന്ധ്രാപ്രദേശില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. പല്ലവാരം എംഎല്‍എ എ. കരുണാനിധിയുടെ മകനും മരുമകളുമണ് ഇവർ.

ചെന്നൈയില്‍ ഇവരുടെ വീട്ടുജോലിക്കാരിയായ 18 വയസുള്ള ദളിത് പെണ്‍കുട്ടിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. ഇരുവരും ചേർന്ന് നിരന്തരം മർദിക്കുകയും അസഭ്യം പറയുകയും ചെയ്യും. ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും മുളക് വെള്ളം കുടിപ്പിക്കുകയും ചെയ്തതായുമാണ് പെണ്‍കുട്ടിയുടെ പരാതി.

പൊങ്കല്‍ അവധിക്ക് പെണ്‍കുട്ടി നാട്ടില്‍ എത്തിയപ്പോളാണ് സംഭവം പുറത്തായത്. തുടർന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ തേടി. പിന്നീട് സംഭവത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു. 

ഏന്നാല്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ കഴമ്ബില്ലെന്ന് എംഎല്‍എ പറഞ്ഞു. കുട്ടിയെ നല്ല രീതിയിലാണ് വീട്ടുകാർ നോക്കുന്നത്. പരാതിക്ക് പിന്നില്‍ മറ്റ് കാരണങ്ങള്‍ ആണ് എന്നാണ് എംഎല്‍എയുടെ വാദം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179489/arrested)