---
title: "'കേരള പദയാത്ര'യുടെ പ്രചാരണാര്‍ത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു"
english_title: "Bjp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179496/bjp"
published_at: "2024-01-25T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b27dce08cfa_IMG-20240125-WA0004.jpg"
keywords: []
---

# 'കേരള പദയാത്ര'യുടെ പ്രചാരണാര്‍ത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂര്‍:** 'മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം'എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന പ്രസിഡന്റും എന്‍ഡിഎ ചെയര്‍മാനുമായ കെ. സുരേന്ദ്രന്‍ നയിക്കുന്ന'കേരള പദയാത്രയുടെ പ്രചാരണാര്‍ത്ഥം നൂറുകണക്കിനാളുകള്‍ പങ്കെടുത്ത വിളംബര ജാഥ നടന്നു.

## Article Content

**കണ്ണൂര്‍:** 'മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം'എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന പ്രസിഡന്റും എന്‍ഡിഎ ചെയര്‍മാനുമായ കെ. സുരേന്ദ്രന്‍ നയിക്കുന്ന'കേരള പദയാത്രയുടെ പ്രചാരണാര്‍ത്ഥം നൂറുകണക്കിനാളുകള്‍ പങ്കെടുത്ത വിളംബര ജാഥ നടന്നു.

വൈകുന്നേരം അഞ്ച് മണിക്ക് കണ്ണൂര്‍ വിളക്കും തറ മൈതാനത്തു നിന്നാരംഭിച്ച ജാഥ നഗര പ്രദക്ഷിണത്തിന് ശേഷം കാള്‍ടെക്‌സില്‍ സമാപിച്ചു. എന്‍ഡിഎ നേതാക്കളായ ബിജെപി കോഴിക്കോട് മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, ദേശീയ സമിതിയംഗം സി. രഘുനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആര്‍. സുരേഷ്, യു.ടി. ജയന്തന്‍, എം.കെ. വിനോദ് കുമാര്‍, രാജന്‍ പുതുക്കുടി,വിജയന്‍ വട്ടിപ്രം, റീന മനോഹരന്‍, ആര്‍.കെ. ഗിരിധരന്‍, കെ. രതീശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179496/bjp)