---
title: "ജനകീയ പങ്കാളിത്തത്തോടെ നിർമ്മിച്ച പുല്ലൂക്കരയിലെ മിഷൻ റോഡ് ഉദ്ഘാടനം"
english_title: "Inauguration of Mission Road at Pullukara, built with public participation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17951/Inauguration-of-Mission-Road-at-Pullukara-built-with-public-participation"
published_at: "2021-12-27T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c96146823ac_Screenshot_20211227_121534.jpg"
keywords: []
---

# ജനകീയ പങ്കാളിത്തത്തോടെ നിർമ്മിച്ച പുല്ലൂക്കരയിലെ മിഷൻ റോഡ് ഉദ്ഘാടനം

> **Lead Summary:** പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ പുല്ലൂക്കര പതിനേഴാം വാർഡ് പഞ്ചാരമുക്കിനടുത്ത് പരിസര വാസികളുടെ സഹകരണത്തിൽ ഫണ്ട് കണ്ടെത്തി നിർമ്മിച്ച മിഷൻ റോഡിൻ്റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ പാനൂർ നഗരസഭാധ്യക്ഷൻ വി.നാസർ മാസ്റ്റർ നിർവ്വഹിച്ചു. പരിസരവാസികളിൽ നിന്നും സ്വരൂപിച്ചെടുത്ത ആറര ലക്ഷം രൂപ ഉപയോഗിച്ചാണ് രണ്ട് റോഡുകളിലൊന്നായ മിഷൻ റോഡ് പൂർത്തിയാക്കിയത്. ഏറെ കാലത്തെ ജനങ്ങളുടെ ആവശ്യമായിരുന്നു പ്രസ്തുത റോഡ് നിർമ്മാണം.

## Article Content

പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ പുല്ലൂക്കര പതിനേഴാം വാർഡ് പഞ്ചാരമുക്കിനടുത്ത് പരിസര വാസികളുടെ സഹകരണത്തിൽ ഫണ്ട് കണ്ടെത്തി നിർമ്മിച്ച മിഷൻ റോഡിൻ്റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ പാനൂർ നഗരസഭാധ്യക്ഷൻ വി.നാസർ മാസ്റ്റർ നിർവ്വഹിച്ചു. പരിസരവാസികളിൽ നിന്നും സ്വരൂപിച്ചെടുത്ത ആറര ലക്ഷം രൂപ ഉപയോഗിച്ചാണ് രണ്ട് റോഡുകളിലൊന്നായ മിഷൻ റോഡ് പൂർത്തിയാക്കിയത്. ഏറെ കാലത്തെ ജനങ്ങളുടെ ആവശ്യമായിരുന്നു പ്രസ്തുത റോഡ് നിർമ്മാണം.

കാൽ നട പോലും സാധ്യമായിരുന്നില്ല ഇവിടം. പാനൂർ നഗര സഭാധ്യക്ഷ ഉമൈസ തിരുവമ്പാടിയുടെ കൃത്യമായ ഇടപെടൽ റോഡ് നിർമ്മാണം ധ്രുതഗതിയിലാക്കി. ചടങ്ങിൻ്റെ അധ്യക്ഷത പാനൂർ നഗരസഭാ ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ ഉമൈസ തിരുവമ്പാടി നിർവ്വഹിച്ചു. എൻ.പി.മുനീർ, യൂനുസ്, മോഹനൻ വയൽ പീടിക, ടി.കെ. ഫയാസ്, എം.ടി.സുഹൈൽ, ജാവേദ് ,മജീദ്, ടി.പി.നാസർ, സലാം, റിഫാൽ, കരീം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17951/Inauguration-of-Mission-Road-at-Pullukara-built-with-public-participation)