---
title: "പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് മൂന്ന് പേര്‍ക്ക് പത്മശ്രീ"
english_title: "New delhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179527/new-delhi"
published_at: "2024-01-25T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b294de25378_n57753577617062022306448f4b833b1b02ade4b89cb9f6ff3968058280b8a8db59e5941f3220c59b7177cb.jpg"
keywords: []
---

# പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് മൂന്ന് പേര്‍ക്ക് പത്മശ്രീ

> **Lead Summary:** **ന്യൂഡല്‍ഹി: **രാജ്യം പത്മ അവാർഡുകള്‍ പ്രഖ്യാപിച്ചു. 34 പേരുടെ ആദ്യ ഘട്ട പട്ടികയാണ് പുറത്ത് വന്നത്. കേരളത്തില്‍ നിന്ന് കഥകളി ആചാര്യൻ സദനം ബാലകൃഷ്ണനും തെയ്യം കലാകാരൻ ഇ.പി. നാരായണനും കാസർഗോട്ടെ നെല്‍ കർഷകൻ സത്യനാരായണൻ ബലേരിയും പത്മശ്രീ പുരസ്കാരത്തിന് അർഹരായി. 

## Article Content

**ന്യൂഡല്‍ഹി: **രാജ്യം പത്മ അവാർഡുകള്‍ പ്രഖ്യാപിച്ചു. 34 പേരുടെ ആദ്യ ഘട്ട പട്ടികയാണ് പുറത്ത് വന്നത്. കേരളത്തില്‍ നിന്ന് കഥകളി ആചാര്യൻ സദനം ബാലകൃഷ്ണനും തെയ്യം കലാകാരൻ ഇ.പി. നാരായണനും കാസർഗോട്ടെ നെല്‍ കർഷകൻ സത്യനാരായണൻ ബലേരിയും പത്മശ്രീ പുരസ്കാരത്തിന് അർഹരായി. 

ഛത്തീസ്ഗഡില്‍ നിന്നുള്ള ആദിവാസി വിഭാഗത്തിലെ വ്യക്തി ജഗദീശ്വർ യാദവ്, ജാർഖണ്ടിലെ വന അവകാശ പ്രവർത്തക ചാമി മുർമു, ഹരിയാന സ്വദേശിയായാ സാമൂഹിക പ്രവർത്തകൻ ഗുരുവീന്ദർ സിംഗ് തുടങ്ങിയവരും പത്മശ്രീ നേടിയവരുടെ പട്ടികയില്‍ ഇടം പിടിച്ചു.

അണ്‍സംഗ് ഹീറോസ് ക്യാറ്റഗറിയിലാണ് പുരസ്കാരങ്ങള്‍. വ്യത്യസ്ഥമായ സാമൂഹിക പ്രവർത്തനങ്ങളില്‍ മികവ് തെളിയിച്ച ആളുകള്‍ക്കാണ് ഈ കാറ്റഗറിയില്‍ പുരസ്കാരങ്ങള്‍ നല്‍കുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179527/new-delhi)