---
title: "സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു ; ആറ് മലയാളികള്‍ക്ക് പരം വിശിഷ്ഠ സേവാ മെഡല്‍"
english_title: "New Delhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179528/new-delhi"
published_at: "2024-01-25T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b2957b535b4_n5775418921706202392314403b6cbe6e60cbe3d9bd6869b6a18cbe182a2dfc35a6570c7c0a6f842503bb63.jpg"
keywords: []
---

# സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു ; ആറ് മലയാളികള്‍ക്ക് പരം വിശിഷ്ഠ സേവാ മെഡല്‍

> **Lead Summary:** **ന്യൂഡല്‍ഹി:** രാഷ്ട്രപതിയുടെ സേനാ മെഡലുകള്‍ പ്രഖ്യാപിച്ചതില്‍ 80 പേർ ധീരതയ്ക്കുള്ള സൈനിക പുരസ്കാരത്തിന് അർഹരായി. ക്യാപ്റ്റൻ അനുഷ്മാൻ സിംഗ്, ഹവീല്‍ദാർ അബ്ദുള്‍ മജീദ്, ശിപോയി പവൻ കുമാർ എന്നിവർക്ക് കീർത്തിചക്ര മരണാനന്തര ബഹുമതിയായാണ് നല്‍കുക. 

## Article Content

**ന്യൂഡല്‍ഹി:** രാഷ്ട്രപതിയുടെ സേനാ മെഡലുകള്‍ പ്രഖ്യാപിച്ചതില്‍ 80 പേർ ധീരതയ്ക്കുള്ള സൈനിക പുരസ്കാരത്തിന് അർഹരായി. ക്യാപ്റ്റൻ അനുഷ്മാൻ സിംഗ്, ഹവീല്‍ദാർ അബ്ദുള്‍ മജീദ്, ശിപോയി പവൻ കുമാർ എന്നിവർക്ക് കീർത്തിചക്ര മരണാനന്തര ബഹുമതിയായാണ് നല്‍കുക. 

ആറ് കീർത്തി ചക്ര, 16 ശൗര്യ ചക്ര, 53 സേന മെഡലുകള്‍ എന്നിവയാണ് പ്രഖ്യാപിച്ചത്. ഒരു നാവിക സേന മെഡലും നാലു വ്യോമസേന മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 311 വിശിഷ്ട സേവാ മെഡലുകളും പ്രഖ്യാപിച്ചു. 

ലഫ് ജനറല്‍ പി.ജികെ. മേനോൻ, ലഫ് ജനറല്‍ അരുണ്‍ അനന്ത നാരായണൻ, ലഫ് ജനറല്‍ അജിത് നീലകണ്ഠൻ, ലഫ് ജനറല്‍ മാധവൻ ഉണ്ണികൃഷ്ണൻ, ലഫ് ജനറല്‍ ജോണ്‍സണ്‍ പി. മാത്യു, ലെഫ് ജനറല്‍ ഉണ്ണികൃഷണൻ നായർ എന്നീ മലയാളികള്‍ക്ക് പരം വിശിഷ്ട സേവാ മെഡല്‍ ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179528/new-delhi)