---
title: "മിന്നൽ മുരളിക്ക് രണ്ടാംഭാഗം; നെറ്റ്ഫ്ലിക്സില്‍  ടോപ്പ് ടെന്നിൽ ഒന്നാമത്"
english_title: "Minnalmurali2"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17955/minnalmurali2"
published_at: "2021-12-27T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c96783ceec3_88457080.cms.jpg"
keywords: []
---

# മിന്നൽ മുരളിക്ക് രണ്ടാംഭാഗം; നെറ്റ്ഫ്ലിക്സില്‍  ടോപ്പ് ടെന്നിൽ ഒന്നാമത്

> **Lead Summary:** മലയാള സിനിമയിലെ ഏറ്റവും പുതിയ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളിക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

## Article Content

മലയാള സിനിമയിലെ ഏറ്റവും പുതിയ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളിക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

> ഇപ്പോഴിതാ, വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ നിര്‍മ്മാതാവ് സോഫിയ പോള്‍ ചിത്രത്തിന്റെ തുടര്‍ച്ച പുരോഗമിക്കുകയാണെന്ന് സ്ഥിരീകരിച്ചു. “ഞങ്ങളുടെ മനസ്സിലുള്ള കാര്യങ്ങളെക്കുറിച്ച്‌ എനിക്ക് സംസാരിക്കാന്‍ കഴിയില്ല, പക്ഷേ ഇത് ഒരു വലിയ യാത്രയായിരിക്കും,” അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സോഫിയ പറഞ്ഞു.

മിന്നല്‍ മുരളിയില്‍ ഫെമിന ജോര്‍ജ്, ഹരിശ്രീ അശോകന്‍, അജു വര്‍ഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍ സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍, ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്നു. വ്ലാഡ് റിംബര്‍ഗാണ് ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍.

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ടൊവിനോ തോമസും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സില്‍  ടോപ് ടെൻ പട്ടികയിൽ ഒന്നാമത്തെ സിനിമയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17955/minnalmurali2)