---
title: "മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179578/applynow"
published_at: "2024-01-26T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b331d4d8b02_images.png"
keywords: []
---

# മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

> **Lead Summary:** **തിരുവനന്തപുരം**: പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2024-25 അധ്യയന വര്‍ഷത്തെ അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗം, പട്ടികജാതി, നിശ്ചിത ശതമാനം മറ്റ് സമുദായങ്ങള്‍ എന്നിവയില്‍പ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയോ അതില്‍ താഴെയോ ആകണം.

## Article Content

**തിരുവനന്തപുരം**: പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2024-25 അധ്യയന വര്‍ഷത്തെ അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗം, പട്ടികജാതി, നിശ്ചിത ശതമാനം മറ്റ് സമുദായങ്ങള്‍ എന്നിവയില്‍പ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയോ അതില്‍ താഴെയോ ആകണം.

വിദ്യാര്‍ഥിയുടെ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബ വാര്‍ഷിക വരുമാനം, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേര് തുടങ്ങിയ വിവരങ്ങളടങ്ങിയ നിശ്ചിത മാതൃകയിലുള്ള അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം ഫെബ്രുവരി 20നകം ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ഐ ടി ഡി പി ഓഫീസിലോ എത്തിക്കണം. ഫോണ്‍: 0497 2700357. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179578/applynow)