---
title: "യുവ സംവിധായകൻ പ്രസീദ് കൃഷ്ണന് ഗോവൻ ചലച്ചിത്ര പുരസ്കാരം"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179582/kalpetta"
published_at: "2024-01-26T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3367894556_Picsart_24-01-26_10-04-34-759.jpg"
keywords: []
---

# യുവ സംവിധായകൻ പ്രസീദ് കൃഷ്ണന് ഗോവൻ ചലച്ചിത്ര പുരസ്കാരം

> **Lead Summary:** **കൽപ്പറ്റ**: കാഴ്‌ചയിൽ പുതുലോകങ്ങൾ തീർക്കുന്ന വയനാട്ടുകാരനായ യുവസംവിധായകന് ഗോവചലച്ചിത്ര പുരസ്‌കാരം. കൽപ്പറ്റ ബാൻസുരി വീട്ടിലെ ശ്രീ പ്രസീദ് കൃഷ്ണനാണ് ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മത്സരം സീസൺ -3 ൽ മികച്ച സൗത്ത് ഇന്ത്യൻ മ്യൂസിക്കൽ ആൽബം അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട സംവിധായകൻ.

## Article Content

**കൽപ്പറ്റ**: കാഴ്‌ചയിൽ പുതുലോകങ്ങൾ തീർക്കുന്ന വയനാട്ടുകാരനായ യുവസംവിധായകന് ഗോവചലച്ചിത്ര പുരസ്‌കാരം. കൽപ്പറ്റ ബാൻസുരി വീട്ടിലെ ശ്രീ പ്രസീദ് കൃഷ്ണനാണ് ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മത്സരം സീസൺ -3 ൽ മികച്ച സൗത്ത് ഇന്ത്യൻ മ്യൂസിക്കൽ ആൽബം അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട സംവിധായകൻ.

പോയിടാതെ എന്ന് പേരിട്ടിരിക്കുന്ന സംഗീത ആൽബം പൂർണമായും വയനാട്ടിൽ ചിത്രീകരിച്ചതും, വിഷയത്തിൻറെ പ്രത്യേകതയും വൈവിധ്യവും കൊണ്ടും ശ്രദ്ധ നേടിയതുമാണ്. നനുത്ത ഒരു പ്രണയത്തിൻറെ പശ്ചാത്തലത്തിൽ റോഡ് സുരക്ഷയെ സംബന്ധിച്ച വിഷയം മികച്ച കൈയ്യടക്കത്തോടെയാണ് പ്രസീദ് കൃഷ്‌ണൻ ക്യാമറയിൽ പകർത്തിയത്.

സാൻജോ ജോസ് സംഗീത സംവിധാനം നിർവഹിച്ച ആൽബത്തിനു നീതു സാനു ആണ് വരികൾ എഴുതിയത്. സംവിധാനത്തിന് പുറമെ പ്രസീദ് ഇതിൽ ഒരു ചെറിയ വേഷം അഭിനയിക്കുക കൂടി ചെയ്‌തിട്ടുണ്ട്. പോയിടാതെ എന്ന ആൽബത്തിന് പുറമെ തിരികെ എന്ന മറ്റൊരു ആൽബവും, കുട്ടി സ്റ്റോറി, സ്നേഹനാളങ്ങൾ എന്നിങ്ങനെ നിരവധി പ്രൊജെക്ടുകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. കെ.എസ്.ഇ.ബി യിൽ എഞ്ചിനീയർ ആണ് പ്രസീദ് കൃഷ്ണൻ. ജിതയാണ് ഭാര്യ . അദ്വിക്, മാൻവിക എന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179582/kalpetta)