---
title: "#kelakam | കേളകം അടയ്ക്കാത്തോട് റോഡിൽ  കുടിവെളള പൈപ്പ് പൊട്ടി ജലം പാഴാകുന്നു"
english_title: "kelakam adakkathode road "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179619/kelakam-adakkathode-road"
published_at: "2024-01-26T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b34cae2fd8e_WhatsApp_Image_2024-01-26_at_11.38.27_AM.jpeg"
keywords: []
---

# #kelakam | കേളകം അടയ്ക്കാത്തോട് റോഡിൽ  കുടിവെളള പൈപ്പ് പൊട്ടി ജലം പാഴാകുന്നു

> **Lead Summary:** **കേളകം: **കേളകത്ത്‌ കുടിവെളള പൈപ്പ് പൊട്ടി ജലം പാഴാകുന്നു. കേളകം - അടയ്ക്കാത്തോട് റോഡില്‍ സെന്റ് ജോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററിന് സമീപമാണ് കുടിവെളള പൈപ്പ് പൊട്ടി വെളളം പാഴാകുന്നത്. പൈപ്പ് പൊട്ടി വെളളം റോഡിലേക്ക് ഒഴുകിയതോടെ വെളളക്കെട്ടും രൂപപ്പെട്ടു.

## Article Content

**കേളകം: **കേളകത്ത്‌ കുടിവെളള പൈപ്പ് പൊട്ടി ജലം പാഴാകുന്നു. കേളകം - അടയ്ക്കാത്തോട് റോഡില്‍ സെന്റ് ജോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററിന് സമീപമാണ് കുടിവെളള പൈപ്പ് പൊട്ടി വെളളം പാഴാകുന്നത്. പൈപ്പ് പൊട്ടി വെളളം റോഡിലേക്ക് ഒഴുകിയതോടെ വെളളക്കെട്ടും രൂപപ്പെട്ടു.

ജലസ്രോതസ്സുകള്‍ വറ്റിവരണ്ടു തുടങ്ങിയ സമയത്താണ് ലിറ്റര്‍ കണക്കിന് വെളളം പാഴാകുന്നത്. കുഴികള്‍ നിറഞ്ഞ റോഡില്‍ വെളളക്കെട്ട് രൂപപ്പെട്ടതോടെ വാഹന യാത്രക്കാരും പ്രതിസന്ധിയിലായി. കുഴിയേതെന്ന് തിരിച്ചറിയാന്‍ പറ്റാതെ ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിലായത്. റോഡില്‍ വെളളം നിറഞ്ഞതോടെ സ്‌കൂള്‍ കുട്ടികള്‍ അടക്കമുളള കാല്‍നടയാത്രക്കാര്‍ ചെളിവെളളത്തില്‍ ചവിട്ടി നടക്കേണ്ട അവസ്ഥയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179619/kelakam-adakkathode-road)