---
title: "#kolakkad | കാപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിലെ  റിപ്പബ്ലിക് ദിനാഘോഷം ശ്രദ്ധേയമായി"
english_title: "The Republic Day celebration at St. Sebastian's UP School, Kappad was remarkable"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179632/the-republic-day-celebration-at-st-sebastians-up-school-kappad-was-remarkable"
published_at: "2024-01-26T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b35273c4a00_WhatsApp_Image_2024-01-26_at_11.52.22_AM.jpeg"
keywords: []
---

# #kolakkad | കാപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിലെ  റിപ്പബ്ലിക് ദിനാഘോഷം ശ്രദ്ധേയമായി

> **Lead Summary:** **കൊളക്കാട്:** കാപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം ശ്രദ്ധേയമായി. സ്കൂളിലെ മുഴുവൻ കുട്ടികളും ഐ ലവ് ഇന്ത്യ എന്ന അക്ഷരങ്ങളിൽ ത്രിവർണ്ണ നിറത്തിൽ മൈതാനത്ത് അണിനിരന്നത് മനോഹരമായ കാഴ്ചയായിരുന്നു.

## Article Content

**കൊളക്കാട്:** കാപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം ശ്രദ്ധേയമായി. സ്കൂളിലെ മുഴുവൻ കുട്ടികളും ഐ ലവ് ഇന്ത്യ എന്ന അക്ഷരങ്ങളിൽ ത്രിവർണ്ണ നിറത്തിൽ മൈതാനത്ത് അണിനിരന്നത് മനോഹരമായ കാഴ്ചയായിരുന്നു.

സ്കൂൾ പ്രധാനാധ്യാപിക ജാൻസി തോമസ് ദേശീയ പതാക ഉയർത്തി. ഇന്ത്യൻഭരണഘടന വായിച്ചതിനുശേഷം സ്കൂൾ ലീഡർ അൻസിൽ മരിയ റെന്നി ചൊല്ലി കൊടുത്ത പ്രതിജ്ഞ കുട്ടികൾ ആവേശത്തോടെ ഏറ്റു ചൊല്ലി. കുട്ടികളുടെ ഫ്ലാഷ് മോബ്, ദേശഭക്തിഗാനം എന്നിവയും അരങ്ങേറി. ആഘോഷ പരിപാടികൾക്ക് പി ടി എ പ്രസിഡൻ്റ് സന്തോഷ് പെരേപ്പാടൻ, പി എ ജെയ്സൺ, പി ജെ ജസ്റ്റിൻ, ജയോഫിൻ ജോസഫ്, ദീപ്തി കുര്യാക്കോസ്, സിനോ ജോസ്, എ സി ബിജു, റീന ചെറിയാൻ, ജോജോ മാത്യൂ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179632/the-republic-day-celebration-at-st-sebastians-up-school-kappad-was-remarkable)