---
title: "സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന"
english_title: "Gold price increased"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17964/gold-price-increased"
published_at: "2021-12-27T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c974572377e_images - 2021-12-27T133739.799.jpeg"
keywords: []
---

# സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

> **Lead Summary:** സംസ്ഥാനത്ത് മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,360 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4545 ആയി. ഈ മാസം പതിനേഴിന് സ്വര്‍ണ വില സമീപ ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്.

## Article Content

സംസ്ഥാനത്ത് മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,360 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4545 ആയി. ഈ മാസം പതിനേഴിന് സ്വര്‍ണ വില സമീപ ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്.

പവന് 36,560 വരെ എത്തിയ വില പിന്നീട് താഴുകയായിരുന്നു. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും ഒമൈക്രോണ്‍ ഭീതിയും ലോക സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്നുണ്ട്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17964/gold-price-increased)