---
title: "#exhibition |  ചിത്രകാരി ഫോറിന്റോ ദീപ്തിയുടെ നേതൃത്വത്തിൽ ചിത്രങ്ങളുടെ  പ്രദർശനം"
english_title: "painter Farinto Deepti"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179691/painter-farinto-deepti"
published_at: "2024-01-26T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b37b9f9fd61_WhatsApp_Image_2024-01-26_at_1.25.25_PM.jpeg"
keywords: []
---

# #exhibition |  ചിത്രകാരി ഫോറിന്റോ ദീപ്തിയുടെ നേതൃത്വത്തിൽ ചിത്രങ്ങളുടെ  പ്രദർശനം

> **Lead Summary:** **തലശ്ശേരി: **കോവിഡ് കാല അനുഭവങ്ങളുടെ നിറം മങ്ങാത്ത ഓർമ്മകൾ കോർത്തെടുത്ത് പ്രശസ്ത ചിത്രകാരി ഫോറിന്റോ ദീപ്തിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം കലാകാരന്മാർ വരച്ച സംഭവ ചിത്രങ്ങളുടെ പ്രദർശനം (ആർക്കോവി 19) 27 മുതൽ തലശ്ശേരി ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിക്കും. 31 വരെ തുടരുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ 27 ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് നിർവ്വഹിക്കുമെന്ന് ഫോറിന്റോ ദീപ്തിയും ചിത്രകാരൻ ശെൽവൻ മേലൂരും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**തലശ്ശേരി: **കോവിഡ് കാല അനുഭവങ്ങളുടെ നിറം മങ്ങാത്ത ഓർമ്മകൾ കോർത്തെടുത്ത് പ്രശസ്ത ചിത്രകാരി ഫോറിന്റോ ദീപ്തിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം കലാകാരന്മാർ വരച്ച സംഭവ ചിത്രങ്ങളുടെ പ്രദർശനം (ആർക്കോവി 19) 27 മുതൽ തലശ്ശേരി ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിക്കും. 31 വരെ തുടരുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ 27 ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് നിർവ്വഹിക്കുമെന്ന് ഫോറിന്റോ ദീപ്തിയും ചിത്രകാരൻ ശെൽവൻ മേലൂരും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കോവിഡ് കാല പ്രതിസന്ധികളും ഭീകരതകളും അതീജീവന കാലഘട്ടവും ഒറ്റപെടലും ലോകം അനുഭവിച്ച കഷ്ടപാടുകളും പശ്ചാത്തലമാക്കി വരച്ച ചിത്രങ്ങളുടെ പ്രദർശനം സംസ്ഥാനത്തെ  14 ജില്ലകളിലും നടത്താനാണ് തീരുമാനം. ഇതേ വരെ ഒമ്പത് ജില്ലകളിലായി പതിനായിരക്കണക്കിന് പേർ പ്രദർശനം കണ്ടു കഴിഞ്ഞതായും ചിത്രകാരി വെളിപ്പെടുത്തി. പോയ കാലത്തിന്റെ കണ്ണീരു കാണാൻ ഉതകുന്ന ചിത്രങ്ങളുടെ ടൂറിംഗ് പ്രദർശനം ചരിത്ര സംഭവമാവുമെന്ന് ചിത്രകാരിപറഞ്ഞു. ദീപൻ കോളയാട്, ടി.പി. രാജേഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179691/painter-farinto-deepti)