---
title: "#thalassery |  തലശ്ശേരി മഠത്തുംഭാഗം എൽ.പി.സ്കൂൾ 131-ാം വാർഷികാഘോഷം നാളെ"
english_title: "thalassery madathumbhagam LP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/179700/thalassery-madathumbhagam-lp-school"
published_at: "2024-01-26T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b38154eaf5d_WhatsApp_Image_2024-01-26_at_1.25.46_PM_(1).jpeg"
keywords: []
---

# #thalassery |  തലശ്ശേരി മഠത്തുംഭാഗം എൽ.പി.സ്കൂൾ 131-ാം വാർഷികാഘോഷം നാളെ

> **Lead Summary:** > **തലശ്ശേരി:** തലശ്ശേരി മഠത്തും ഭാഗം എൽ.പി.സ്കൂളിന്റെ 131-ാം വാർഷികാഘോഷം നാളെ നടത്തും. കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചേർന്നൊരുക്കുന്ന കലാവിരുന്ന് "ദൃശ്യം 24" എന്ന പേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടികളുടെ ഉദ്ഘാടനം വൈകിട്ട് ആറിന് ചേരുന്ന ചടങ്ങിൽ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ നിർവ്വഹിക്കും. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡണ്ട് എം.പി. ശ്രീഷ അദ്ധ്യക്ഷത വഹിക്കും.

## Article Content

> **തലശ്ശേരി:** തലശ്ശേരി മഠത്തും ഭാഗം എൽ.പി.സ്കൂളിന്റെ 131-ാം വാർഷികാഘോഷം നാളെ നടത്തും. കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചേർന്നൊരുക്കുന്ന കലാവിരുന്ന് "ദൃശ്യം 24" എന്ന പേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടികളുടെ ഉദ്ഘാടനം വൈകിട്ട് ആറിന് ചേരുന്ന ചടങ്ങിൽ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ നിർവ്വഹിക്കും. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡണ്ട് എം.പി. ശ്രീഷ അദ്ധ്യക്ഷത വഹിക്കും.

മികവ് പുരസ്കാര വിതരണം, എൻഡോവ്മെന്റ്, വിതരണം, കുട്ടികൾക്ക് പുതിയ കാലത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളെ ആസ്പദമാക്കിയുള്ള 'കൂട്ട്' എന്ന കുട്ടികളുടെ നാടകം, തിരുവാതിര, ഒപ്പന, സംഗീത ശിൽപം, ഇംഗ്ലീഷ് സ്കിറ്റ്, തുടങ്ങി വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. പി.ടി.എ.യുടെയും സർക്കാരിന്റെയും നിർല്ലോഭമായ സഹായ സഹകരണങ്ങളെ തുടർന്ന് മുൻപുള്ളതിനേക്കാൾ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. മുഴുവൻ ക്ലാസ് മുറികളും സ്മാർട്ട് ആക്കിയിട്ടുണ്ട്. ചെയർമാൻ പയ്യംമ്പള്ളി രമേശൻ, കൺവീനർ എം.അഷ്റഫ്, പ്രധാനാധ്യാപിക ജി.പി. സബിത, ഹരികൃഷ്ണാനന്ദൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/179700/thalassery-madathumbhagam-lp-school)